കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KMAT-2025) ന്റെ താത്കാലിക ഫലം പ്രസിദ്ധീകരിച്ചു. 2025-26 വർഷത്തെ എം.ബി.എ പ്രവേശനത്തിനായി ഫെബ്രുവരി 23 നാണ് പരീക്ഷ നടന്നത്. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ‘Candidate Portal’- ലെ ‘Result’ ലിങ്കിൽ ഫലം ലഭ്യമാണ്. അപേക്ഷകർ ഓൺലൈനിൽ രേഖപ്പെടുത്തിയ ഉത്തരങ്ങളും വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
പരീക്ഷാഫലത്തിനു പുറമേ, ‘Candidate Response’ എന്ന മെനുവിലൂടെ അപേക്ഷകർക്ക് അവർ രേഖപ്പെടുത്തിയ ഉത്തരങ്ങൾ പരിശോധിക്കാവുന്നതാണ്. ഫലം സംബന്ധിച്ച പരാതികൾ ഉള്ളവർക്ക് [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ മാർച്ച് 7 ഉച്ചയ്ക്ക് 12 മണിക്കു മുൻപ് പരാതികൾ അറിയിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471 2525300 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൽ സ്റ്റേറ്റ് കോർഡിനേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതിയായ അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി (ആത്മ) പ്രോഗ്രാമിന് കീഴിലാണ് കരാർ അടിസ്ഥാനത്തിലുള്ള നിയമനം. കാർഷിക വിജ്ഞാന വ്യാപനം, അഗ്രോണമി, ഹോർട്ടികൾച്ചർ, സോയിൽ സയൻസ്, കാർഷിക സാമ്പത്തികശാസ്ത്രം, ഫിഷറീസ്, മറ്റ് അനുബന്ധ മേഖലകളിലെ ഡോക്ടറേറ്റ് അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത.
Story Highlights: KMAT 2025 results are out, available on cee.kerala.gov.in; applications open for State Coordinator position in the Department of Agriculture Development and Farmers’ Welfare.