
മുന് ഡിജിപി ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ റെയില് ലിമിറ്റഡ് എംഡിയായി ചുമതലയേറ്റു. കലൂരിലെ കെഎംആര്എല് ആസ്ഥാനത്ത് എത്തിയാണ് ലോക്നാഥ് ബെഹ്റ ചുമതലയേറ്റത്. ബഹ്റയുടെ നിയമനം 3 വര്ഷത്തേക്കാണ്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ചുമതലയിൽ നിന്നും അല്കേഷ് കുമാര് ശര്മ ഒഴിഞ്ഞതു മുതൽ മെട്രോയ്ക്ക് സ്ഥിരം എംഡി ഇല്ലായിരുന്നു. ഗതാഗത സെക്രട്ടറി കെ.ആര്. ജ്യോതിലാലിനായിരുന്നു ചുമതല. ഇന്നലെ രാവിലെ ജ്യോതിലാല് ബെഹ്റയ്ക്കു തിരുവനന്തപുരത്തു വച്ച് ചുമതല കൈമാറി.
കൊച്ചി മെട്രോയുടെ ആറാമത്തെ എംഡിയാണ് ലോക്നാഥ് ബെഹ്റ. രണ്ടാഴ്ച മുന്പ് അദ്ദേഹത്തെ എംഡിയായി സര്ക്കാര് തീരുമാനിച്ചുവെങ്കിലും കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Story highlight : Loknath Behra as Kochi Metro MD.