
നടി ലീന മരിയ പോളിനെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിൽ വിട്ടു. പതിനഞ്ച് ദിവസമാണ് കസ്റ്റഡി കാലാവധി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ലീന മരിയ പോൾ അടക്കം മൂന്നുപേരെയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. രണ്ടുപേരെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിലും വിട്ടിട്ടുണ്ട്.
ഇന്നലെയാണ് വ്യവസായിയുടെ ഭാര്യയെ കബളിപ്പിച്ച് 200 കോടി രൂപ തട്ടിയെടുത്ത കേസിൽ ലീന മരിയ പോളിനെ അറസ്റ്റ് ചെയ്തത്. ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖര് ഉള്പ്പെട്ടതാണ് കേസ്. നിലവില് പൊലീസ് കസ്റ്റഡിയിലുള്ള സുകേഷ് ഉപയോഗിച്ച ഫോണ് വിദഗ്ധ പരിശോധനയ്ക്കായി ഗുജറാത്തിലെ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.
Story highlight : Leena Maria Paul send to Delhi police custody.