സൗദി അറേബ്യയിലേക്ക് കടത്താന് ശ്രമിച്ച വന് ലഹരി മരുന്ന് ശേഖരം സൗദി കസ്റ്റംസ് പിടികൂടി.ജിദ്ദ ഇസ്ലാമിക് പോര്ട്ട് മുഖേന എത്തിച്ച 8,88,000 ക്യാപ്റ്റഗണ് ഗുളികകളാണ് സൗദി സക്കാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി പിടികൂടിയത്.
കെട്ടിട നിര്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കൊണ്ടുവന്ന ബാരലുകളില് ഒളിപ്പിച്ചാണ് പ്രതികൾ മയക്കുമരുന്ന് കടത്താന് ശ്രമിച്ചത്.തുറമുഖത്ത് എത്തിയ സാധനങ്ങള് സെക്യൂരിറ്റി പരിശോധനകള്ക്ക് വിധേയമാക്കിയപ്പോഴാണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മയക്കുമരുന്ന് കണ്ടെത്തിയത്.
മയക്കുമരുന്ന് അടക്കമുള്ള നിരോധിത വസ്തുക്കള് കടത്തുന്നത് തടയാന് രാജ്യത്തിന്റെ അതിര്ത്തി കേന്ദ്രീകരിച്ച് ഇപ്പോള് പരിശോധന കര്ശനമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Story highlight : Large stock of drugs seized for trying to smuggle into Saudi Arabia.