തിരുവനന്തപുരം വർക്കലയിൽ കുരങ്ങിന്റെ മുഖ സാദൃശ്യവുമായി ആട്ടിൻ കുട്ടി പിറന്നു.
വർക്കലയിലെ ആശാവർക്കറായ ബേബി സുമത്തിന്റെ വീട്ടിലാണ് മനുഷ്യക്കുഞ്ഞിന്റെ കരച്ചിലും പഗ് ഇനത്തിൽപ്പെട്ട നായക്കുട്ടിയുടേയും കുരങ്ങന്റേയും രൂപ സാദൃശ്യവുമുള്ള ആട്ടിൻക്കുട്ടി പിറന്നത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് ബേബി സുമത്തിന്റെ വീട്ടലെ പൂർണ്ണ ഗർഭിണിയായ തള്ളയാട് ഈ വിചിത്ര രൂപമുള്ള പെണ്ണാടിന് ജന്മം നൽകിയത്.ഇത്തവണ പ്രസവത്തിൽ ഒറ്റ കുട്ടി മാത്രമേ ഉണ്ടായുള്ളൂ.
നെറ്റിത്തടത്തോട് ചേർന്ന് മധ്യഭാഗത്തായാണ് ആട്ടിൻ കുട്ടിയുടെ രണ്ട് കണ്ണുകളുകളും.
മൂക്കിന്റെ ഭാഗത്ത് ചെറിയൊരു സുഷിരം മാത്രമാണുള്ളത്.ഈ സുഷിരത്തിലൂടെയാണ് ശ്വസനം.
ആട്ടിൻകുട്ടിക്ക് മേൽചുണ്ട് പൂർണ്ണമായും ഇല്ല.നാവ് ഒരു വശത്തേക്ക് മാത്രം തൂങ്ങി കിടക്കുന്ന രീതിയിലാണ്.
നാവിനും പല്ലിനും മനുഷ്യന്റേത് പോലെ സാദൃശ്യവുമുണ്ട്.ജംനാപ്യാരി ഇനത്തിൽപ്പെട്ട ആടിന്റെ ബീജസങ്കലനത്തിലൂടെയാണ് ആട്ടിൻകുട്ടി ഉണ്ടായത്.
ഈ അപൂർവ്വ ആട്ടിൻകുട്ടിയെ കാണുന്നതിനായി ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ഒരുപാട് ആളുകൾ എത്താറുള്ളതായി ബേബി പറയുന്നു.
ഗർഭപാത്രത്തിൽ നിന്നുതന്നെയുണ്ടാകുന്ന തകരാറാണ് ഇത്തരത്തിലുള്ള കുഞ്ഞുങ്ങൾ ജനിക്കാൻ കാരണമാകുന്നതെന്ന് വർക്കല മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടർ പറയുന്നു.
അതിനാൽ തന്നെ ഈ ആട്ടിൻക്കുട്ടിയ്ക്കായി വിദഗ്ധ പരിചരണവും നൽകുന്നുണ്ട്.
Story highlight : Lamb was born with a strange appearance in Varkala.