ഓഗസ്റ്റ് ഒന്നിന് കുതിരാൻ തുരങ്കം തുറന്നേക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

Anjana

കുതിരാൻതുരങ്കം ഓഗസ്റ്റ് ഒന്നിന് തുറന്നേക്കും
കുതിരാൻതുരങ്കം ഓഗസ്റ്റ് ഒന്നിന് തുറന്നേക്കും

കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറന്നേക്കും. ദേശീയ പാത അതോറിറ്റിയുടെ അനുമതി ഇതിന് ലഭിക്കേണ്ടതുണ്ട്. കുതിരാൻ തുരങ്കം സുരക്ഷ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷമാകും തുറന്ന് കൊടുക്കുക.

മന്ത്രി, ദേശീയ പാത അതോറിറ്റിക്ക് കീഴിലുള്ള റോഡുകളുടെ ശോചിയാവസ്ഥയിലും ഇടപെട്ടിരുന്നു. സംസ്ഥാനത്ത് ദേശീയ പാത ഉള്ളത് ആകെ 1781 കിലോമീറ്റർ ആണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മന്ത്രി മുഹമ്മദ് റിയാസ്, അറ്റകുറ്റപണികൾക്കുള്ള അനുമതി വൈകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കേന്ദ്ര ഗതാഗത മന്ത്രിക്ക് ഇത് സംബന്ധിച്ച് കത്ത് അയച്ചെന്നും അറിയിച്ചു. റോഡുകൾക്ക് വാട്ടർ അതോറിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം കേടുപാടുകൾ സംഭവിക്കുന്നതിന് പരിഹാരം ഉണ്ടാക്കുമെന്നും സംയുക്തമായി വകുപ്പുകൾ പരിഹാരം കാണുമെന്നും മന്ത്രി വ്യക്തമാക്കി.

അഗ്‌നിശമനസേന തുരങ്കത്തിലെ സുരക്ഷാക്രമീകരണങ്ങൾ തൃപ്തികരമെന്ന് അറിയിച്ചു. 20 ഇടങ്ങളിൽ തീയണക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. രണ്ട് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വെള്ള ടാങ്കാണ് തീ അണയ്ക്കാൻ തുരങ്കത്തിൽ ഉള്ളത്.

Story highlight: Kuthiran tunnel is likely to open on August 1.