കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ അഭ്യുഹങ്ങൾക്കൊടുവിൽ രാജിവച്ചു. മുഖ്യമന്ത്രി സ്ഥാനത്തിൽ രണ്ടാം വർഷം പൂർത്തിയാക്കിയതോടെയാണ് പ്രഖ്യാപനം നടന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കഴിഞ്ഞ ദിവസം വൈകുന്നേരം രാജി സംബന്ധിച്ച കാര്യങ്ങൾ അറിയിക്കുമെന്ന് യെഡിയൂരപ്പ പറഞ്ഞിരുന്നു. ബിജെപി ദേശീയ നേതാക്കളുമായി കഴിഞ്ഞ ആഴ്ച്ച ഡൽഹിയിൽ ഇദ്ദേഹം ചർച്ച നടത്തിയിരുന്നു.
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെ വിവരം അറിയിച്ചെന്ന് യെഡിയൂരപ്പ പറഞ്ഞു. നേതൃമാറ്റ ചർച്ചകൾ ഒരാഴ്ചയായി നടക്കുകയായിരുന്നു. തൊട്ടു പിന്നാലെയാണ് യെഡിയൂരപ്പയുടെ രാജി പ്രഖ്യാപനം നടന്നത്.
Story Highlights: Karnataka CM B S Yediyurappa resigns.