3-Second Slideshow

കുണ്ടറയിൽ റെയിൽ പാളത്തിൽ ടെലിഫോൺ പോസ്റ്റ് വെച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

നിവ ലേഖകൻ

Kundara Train Sabotage

കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് സ്ഥാപിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിലായി. കുണ്ടറ സ്വദേശി രാജേഷും പെരുമ്പുഴ സ്വദേശി അരുണുമാണ് അറസ്റ്റിലായത്. ഇരുവരെയും ഇന്ന് റെയിൽവേ പോലീസിന് കൈമാറുമെന്നാണ് വിവരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുണ്ടറ ആറുമുറിക്കട പഴയ ഫയർ സ്റ്റേഷന് സമീപത്തുള്ള റെയിൽവേ പാളത്തിന് കുറുകെയാണ് ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ പ്രദേശവാസികളാണ് റെയിൽവേ ട്രാക്കിൽ പോസ്റ്റ് കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

മദ്യലഹരിയിൽ ചെയ്തതാണെന്നും ആക്രിക്കടയിൽ കൊടുക്കാനാണ് ടെലിഫോൺ പോസ്റ്റ് എടുത്തതെന്നുമാണ് പ്രതികളുടെ മൊഴി. എഴുകോൺ പോലീസ് സ്ഥലത്തെത്തി ഇരുമ്പ് പോസ്റ്റ് നീക്കം ചെയ്തു. എന്നാൽ പോലീസ് പോയതിന് പിന്നാലെ വീണ്ടും മൂന്ന് മണിയോടെ പാളത്തിൽ പോസ്റ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടു.

വൻ അപകടം തലനാരിഴയ്ക്ക് ഒഴിവായെന്നാണ് വിലയിരുത്തൽ. പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്ന് പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

  ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

പ്രതികളുടെ മൊഴിയുടെ സത്യാവസ്ഥയും അന്വേഷിക്കും. പെരുമ്പുഴ സ്വദേശി അരുൺ നേരത്തെ പൊലീസിനെ അക്രമിച്ച കേസിലും പ്രതിയാണ്.

Story Highlights: Two arrested for placing telephone pole across railway tracks in Kundara, Kollam.

Related Posts
സ്കൂൾ പരിസരങ്ങളിൽ ലഹരിമരുന്ന് വിതരണം; യുവാവ് പിടിയിൽ
drug distribution

കൊല്ലം വെസ്റ്റ് പോലീസ് സ്കൂൾ പരിസരങ്ങളിൽ ലഹരിമരുന്ന് വിതരണം ചെയ്തിരുന്ന യുവാവിനെ അറസ്റ്റ് Read more

കരുനാഗപ്പള്ളിയിൽ അമ്മയും രണ്ട് പെൺമക്കളും തീകൊളുത്തി മരിച്ചു
Kollam fire tragedy

കരുനാഗപ്പള്ളിയിൽ അമ്മയും രണ്ട് പെൺമക്കളും തീകൊളുത്തി മരിച്ചു. പുത്തൻ കണ്ടത്തിൽ താര എന്ന Read more

കിടപ്പുമുറിയിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
cannabis seizure kollam

കൊല്ലം കരുനാഗപ്പള്ളിയിൽ വീട്ടിലെ കിടപ്പുമുറിയിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവ് പിടിയിലായി. 21 Read more

  കരുനാഗപ്പള്ളിയിൽ അമ്മയും രണ്ട് പെൺമക്കളും തീകൊളുത്തി മരിച്ചു
കൊല്ലം കുളനടയിൽ അങ്കണവാടി കം ക്രഷ് വർക്കർ നിയമനം
Anganwadi Recruitment

കൊല്ലം ജില്ലയിലെ കുളനട ഗ്രാമപഞ്ചായത്തിലെ ഞെട്ടൂരിൽ അങ്കണവാടി കം ക്രഷ് വർക്കർ നിയമനത്തിന് Read more

വിദേശ നഴ്സിംഗ് ജോലി വാഗ്ദാനം: സുവിശേഷ പ്രവർത്തക കൊല്ലത്ത് പിടിയിൽ
Nursing job fraud

വിദേശ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന കേസിൽ സുവിശേഷ പ്രവർത്തക Read more

കാസർകോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ; കൊല്ലത്ത് രണ്ട് കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
drug arrest

കാസർകോട് ജില്ലയിലെ മസ്തിക്കുണ്ടിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കൊല്ലം കൊട്ടാരക്കരയിൽ രണ്ട് കിലോ Read more

കൊട്ടാരക്കരയിൽ രണ്ട് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
cannabis seizure kottarakkara

കൊട്ടാരക്കരയിൽ രണ്ട് കിലോ കഞ്ചാവുമായി സുഭാഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, Read more

യൂത്ത് കോൺഗ്രസ് നേതാവിന് കൊല്ലത്ത് കുത്തേറ്റു
Youth Congress Leader Attack

കൊല്ലം കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു. ഷാഫി മുരുകാലയത്തിന് നേരെയാണ് അയൽവാസി Read more

മുൻ സർക്കാർ അഭിഭാഷകനെതിരെ പുതിയ പീഡന പരാതി
rape allegation

ഭർത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്നാണ് മുൻ സർക്കാർ അഭിഭാഷകനായ പി.ജി. Read more

Leave a Comment