പ്ലസ് വൺ പ്രവേശന വിഷയം ; സർക്കാരിനെതിരെ കെഎസ്‌യു നടത്തിയ മാർച്ചിനിടെ സംഘർഷം.

Anjana

KSU march secretariat
KSU march secretariat
Photo credit – The new indian express

പ്ലസ് വൺ പ്രവേശന വിഷയത്തിൽ സർക്കാർ സമീപനത്തിനെതിരെ കെഎസ്‌യു നടത്തിയ മാർച്ചിനിടെ സംഘർഷം.

ഉന്നത വിജയം നേടിയ കുട്ടികളെ പരിഗണിക്കാതെ മുഖം തിരിച്ചു നടക്കുന്ന സർക്കാർ സമീപനം അവസാനിപ്പിക്കുക എന്ന ആവശ്യവുമായാണ് കെഎസ്‌യു മാർച്ച് നടത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെ എം അജിത്ത് അടക്കം അമ്പതോളം പ്രവർത്തകർ  മാർച്ചിൽ പങ്കെടുത്തു. പരിപാടി പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകരെ ജലപീരങ്കി ഉപയോഗിച്ച് പോലീസ് നീക്കി.തുടർന്ന് എംജി റോഡ് ഉപരോധിച്ച പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് മാറ്റി.

താലൂക്ക് അടിസ്ഥാനത്തിൽ ബാക്കിയുള്ള പ്ലസ് വൺ സീറ്റിന്റെ കണക്ക് എടുത്തിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു.

20 ശതമാനം സീറ്റ് വർധന നൽകിയ സ്ഥലങ്ങളിലും ആവശ്യമുണ്ടെങ്കിൽ സർക്കാർ സ്കൂളുകളിൽ 10 ശതമാനം സീറ്റ് വർധിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ഇന്നലെ പറഞ്ഞു.

എന്നിട്ടും പരിഹാരമുണ്ടായില്ലെങ്കിൽ സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുമെന്നും സയൻസ് ബാച്ചിൽ താൽക്കാലിക ബാച്ച് ഏർപ്പെടുത്താം എന്നും മന്ത്രി വ്യക്തമാക്കി.

ഫുൾ എപ്ലസ് ലഭിച്ച 5812 പേർക്കാണ് ഇനിയും അഡ്മിഷൻ ലഭിക്കാനുള്ളത്.

Story highlight : KSU march turns violent