ബസ് അപകടം: യാത്രക്കാരുടെ സുരക്ഷയ്ക്ക് ആരെല്ലാം ഉത്തരവാദികള്‍? | Viral Video

Anjana

Updated on:

ksrtc and xuv accident

വാഹനാപകടങ്ങൾ ചെറിയ റോഡുകളിൽ നടക്കുന്നത് നിരവധിയാണ്. അമിത വേഗതയും അശ്രദ്ധയുമാണ് എപ്പോഴും ഇതിനൊക്കെ കാരണമായി വരാറുള്ളത്. അടിക്കടി ഇത്തരത്തിലുള്ള അപകട ദൃശ്യങ്ങളുടെ വീഡിയോകൾ ഞങ്ങൾ സോഷ്യൽ മീഡിയയിൽ കാണുന്നത് പതിവാണ്. ചിലപ്പോൾ ഇത്തരം അപകടങ്ങൾ നിരവധി ജീവനുകളൊടുക്കാറുമുണ്ട്. അത്തരത്തിൽ തലനാരിഴയ്ക്ക് വലിയൊരു അപകടമാണ് കൊട്ടാരക്കരയിൽ ഇന്നലെ ഒഴിവായത് .

ksrtc and xuv accident
ksrtc and SUV accident

കൊല്ലം കൊട്ടാരക്കയിൽ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി (KSRTC) വേണാട് ബസും കാറും കൂട്ടിയിടിച്ച് ബസിന്റെ പിന്ടയറുകൾ ഊരിത്തെറിച്ചു.  കാർ ഇടിച്ച ആഘാതത്തിൽ ബസിന്റെ ടയറുകൾ ഊരിത്തെറിക്കുകയും. ബസിന്റെ ബോഡി റോഡിൽ ഉരഞ്ഞു, കുറച്ച് മുന്നിൽ പോയി ബസ് നിൽക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന മൂന്നുപേർക്കും പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഇളമ്പൽ സ്വദേശിയായ 21 വയസുകാരനായ ആബേൽ ആയിരുന്നു കാർ ഓടിച്ചിരുന്നത്. ആബേലിന് നിസാര പരുക്കുകളുണ്ടായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആക്സിഡന്റിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്ക്രീനിന്റെ വലതുവശത്തു നിന്നാണ് മഹീന്ദ്ര സ്കോർപിയോ-എൻ (Mahindra Scorpio-N) കാർ വരുന്നത് കാണുന്നത്. അതിവേഗത്തിലാണ് കാറിന്റെ വരവെന്നത് ദൃശ്യത്തിൽ നിന്ന് മനസിലാക്കാം. ബസിന്റെ പിൻ ടയറിൽ ഇടിച്ച് ആക്സിലടക്കമാണ് ടയറുകൾ തെറിച്ചു പോയത്. ബസ് ഡ്രൈവർക്കക്ക് ബ്രെയ്ക്ക് പിടിച്ച് റോഡിന് നടുവിൽ നിർത്തുക മാത്രമേ രക്ഷയുണ്ടായിരുന്നുള്ളൂ. നിരവധി ബസുകളും മറ്റ് വാഹനങ്ങളും പോകുന്ന റോഡായിരുന്നെങ്കിലും, രാവിലത്തെ സസംഭവമായതിനാൽ വലിയ അപകടമില്ലാതെ രക്ഷപ്പെട്ടു. കാറിന്റെ പിറകിൽ മെഴ്സിഡൻസ് – ബെൻസ് (Mercedes Benz) ഉണ്ടായിരുന്നു. മെഴ്സിഡസിലെ ഡ്രൈവർ കാർ ക്യാമറ സ്ഥാപിച്ച ഷോപ്പിംങ്ങ് കോംപ്ലക്സിന്റെ പാർക്കിലേക്ക് കാർ തിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

രാവിലെ ഏഴുമണിക്കായിരുന്നു ജനങ്ങളെ ഭീതിപ്പെടുത്തിയ അപകടം നടന്നത്. അമിത വേഗത്തിൽ വന്ന കാർ ബസിന്റെ ടയറിൽ ഇടിച്ചു കയറിയതിനാലാണ് ബസിന്റെ ടയർ ഇളകാൻ കാരണമെന്നാണ് കെ ബി ഗണേഷ് കുമാർ പറയുന്നത്. ബസിന്റെ വേഗത മിതമായിരുന്നെന്നും, എന്നാൽ അമിത വേഗത്തിൽ കാർ വരുന്നത് കണ്ട ബസ് ഡ്രൈവർ ബസിന്റെ മുൻഭാഗം അൽപം മാറ്റിയിരുന്നെന്നും ബസ് കണ്ടക്ടർ വിനോദ് പറയുകയുണ്ടായി.

ചിലപ്പോൾ കാർ ഡ്രൈവർ ബ്രെയ്ക്കിന് പകരംആക്സിലേറ്ററിൽ ചവിട്ടിയതാവാം ഇത്തരത്തിലൊരു അപകടം നടക്കാൻ കാരണമായതെന്നും അദ്ദേഹം പറയുകയുണ്ടായി. അപകടത്തെ കെഎസ്ആർടിസി ബസ് അധികൃതർ നിസാരമായി കാണാതെ,ബസിനുണ്ടായ നഷ്ടപരിഹാരം മുഴുവൻ കാർ ഉടമ നൽണമെന്നും, അല്ലെങ്കിൽ നിയമപരമായി മുന്നോട്ടു പോകുമെന്നും പറയുകയുണ്ടായി.

കാർ അപകടത്തിൽ ഡ്രൈവറുടെ ഭാഗത്തെ മുൻചക്രം, വാതിൽ വിൻഡോ ഷീൽഡ്, ഫെൻഡറുകൾ, ബമ്പർ എന്നിവ തകർന്നു. കാറിന്റെ തൂണിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല.

 

Leave a Comment