സാമ്പത്തിക അച്ചടക്കം; ജീവനക്കാരെ പിരിച്ചു വിടേണ്ടതായി വരും: കെഎസ്ആർടിസി എംഡി.

Anjana

ജീവനക്കാരെ പിരിച്ചുവിടേണ്ടതായി വരും കെഎസ്ആർടിസി
ജീവനക്കാരെ പിരിച്ചുവിടേണ്ടതായി വരും കെഎസ്ആർടിസി

കെഎസ്ആർടിസിയിൽ സാമ്പത്തിക അച്ചടക്കം വേണ്ടി വരുമെന്ന് കെഎസ്ആർടിസി ചെയർമാൻ ബിജു പ്രഭാകർ. അധികമുള്ള ജീവനക്കാരെ പിരിച്ചുവിടുകയോ ലേ ഓഫ് ചെയ്യുകയോ വേണമെന്നാണ് ശുപാർശ.

 നിലവിലെ കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി നാലായിരത്തോളം ജീവനക്കാർക്ക് ലേ ഓഫ് നൽകാൻ ശുപാർശ നൽകിയതായാണ് വിവരം. 50% ശമ്പളം നൽകി ഒരു വർഷം മുതൽ അഞ്ചു വർഷം വരെ ദീർഘകാല ലീവ് നൽകാനും വ്യവസ്ഥ ഉണ്ടെന്ന് ശുപാർശയിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും സർക്കാരിനെ ആശ്രയിക്കേണ്ടതായി വരുന്നെന്ന് കെഎസ്ആർടിസി എംഡി പറഞ്ഞു. അതിനാൽ ചിലവ് ചുരുക്കാതെ മറ്റു മാർഗങ്ങൾ ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

 എന്നാൽ ഈ മാസം 13ന് ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട് വിവിധ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്താനാണ് എംഡിയുടെ തീരുമാനം. 2011ൽ അവസാനമായി ശമ്പളപരിഷ്കരണം നടപ്പിലാക്കിയതിനു ശേഷം പിന്നീട് പല തവണകളായി ജീവനക്കാർക്ക് ശമ്പളം വർദ്ധിപ്പിച്ചെങ്കിലും പ്രത്യേകിച്ച് ആനുകൂല്യങ്ങൾ നൽകിയിരുന്നില്ല.

 ഇക്കാര്യത്തിൽ ജീവനക്കാർക്ക് കടുത്ത അതൃപ്തി ഉള്ളതിനാലാണ് ഈ മാസം 20നകം ചർച്ചകൾ പൂർത്തീകരിക്കാൻ തീരുമാനിച്ചത്. എന്നാൽ ശമ്പളം വർദ്ധിപ്പിച്ചാൽ ഇതിനായുള്ള അധികതുക കണ്ടെത്തുന്നതെങ്ങനെയെന്നതിൽ വ്യക്തതയില്ല.

Story Highlights: KSRTC to take actions for survival.