കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ നിന്ന് ഇന്ധനമടിക്കാം; പുതു തുടക്കം

Anjana

കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ നിന്ന് ഇന്ധനമടിക്കാം
കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ നിന്ന് ഇന്ധനമടിക്കാം

കോഴിക്കോട് കെഎസ്ആര്‍ടിസി പെട്രോള്‍ പമ്പ് വ്യാഴാഴ്ച്ച  പൊതുജനത്തിന് തുറന്ന് നല്‍കും. കെഎസ്ആര്‍ടിസിയുടെ ലാഭവിഹിതം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പെട്രോള്‍–ഡീസല്‍ പമ്പുകള്‍ തുറക്കുന്നത്. 

വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചിന് മന്ത്രി മുഹമ്മദ് റിയാസ്  പമ്പ് പൊതുജനത്തിന് തുറന്ന് നല്‍കും. ആദ്യഘട്ടത്തില്‍ ഇരുചക്ര വാഹനങ്ങള്‍ക്കാണ് പമ്പ് തുറന്ന് കൊടുക്കുന്നത്. ആറ് മാസത്തിനുള്ളില്‍ മറ്റ് വാഹനങ്ങള്‍ക്കും ഇന്ധനമടിക്കാന്‍ സൗകര്യമൊരുങ്ങും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തിലാണ് കെഎസ്ആര്‍ടിസി പെട്രോള്‍ പമ്പുകള്‍ തുറക്കുന്നത്. പെട്രോള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കാണ് ആദ്യം പമ്പ് ഉപയോഗിക്കാനാവുക. കെഎസ്ആര്‍ടിസിയുടെ പെട്രോള്‍-ഡീസല്‍ പമ്പുകള്‍ സംസ്ഥാനത്ത് അറുപത്തിയേഴോളം ബസ് സ്റ്റാന്‍ഡുകളില്‍ തുറന്ന് നല്‍കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

Story highlight: KSRTC stand open petrol pump at Kozhikode