വരുമാനമില്ലാത്ത കെഎസ്ആർടിസി സർവീസുകൾ നിർത്താനൊരുങ്ങി അധികൃതർ.
കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ നിലവിൽ കെഎസ്ആർടിസിയുടെ ലാഭകരമല്ലാത്ത സർവീസുകൾ കണ്ടെത്തി അറിയിക്കണമെന്ന് നിർദ്ദേശിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കെഎസ്ആർടിസിയുടെ സർവീസ് ലാഭകരമല്ലെങ്കിൽ സർവീസ് തുടരുന്നതിന് തദ്ദേശസ്ഥാപനങ്ങൾ ഡീസൽ തുക നൽകേണ്ടതായി വരും.
ശമ്പളപരിഷ്കരണം നടത്താത്തതിനെ തുടർന്ന് കെഎസ്ആർടിസിയിൽ ജീവനക്കാരുടെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. അതിനാലാണ് ഡീസൽ ഉപയോഗത്തിൽ അടക്കം ചെലവുചുരുക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്.
നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്ന കെഎസ്ആർടിസി കോവിഡ് പശ്ചാത്തലത്തിൽ നിരവധി സർവീസുകൾ വെട്ടിക്കുറച്ചതോടെ 3100 സർവീസുകൾ മാത്രമാണ് നടത്തുന്നത്.
Story Highlights: KSRTC may suspend non-revenue services.