അമ്പലപ്പുഴയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്; ഡ്രൈവർക്ക് പരുക്ക്

Anjana

അമ്പലപ്പുഴ പുറക്കാട് ദേശീയ പാതയിൽ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ കല്ലേറുണ്ടായി. എറണാകുളത്തു നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ ബസിനാണ് ആക്രമണം നേരിട്ടത്. ബൈക്കിലെത്തിയ രണ്ട് പേരിൽ പിൻ സീറ്റിലിരുന്നയാൾ കല്ലെറിഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചക്ക് പുറക്കാട് എസ്എന്‍എം ഹയർ സെക്കന്‍ഡറി സ്കൂളിന് വടക്കുഭാഗത്താണ് ആക്രമണം നടന്നത്. ബസിൽ 60 ഓളം യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും അവർക്കാർക്കും പരുക്കേറ്റിട്ടില്ല. എന്നാൽ കല്ലേറിൽ ബസിന്റെ മുൻ ഭാഗത്തെ ചില്ല് പൂർണമായും തകർന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡ്രൈവർ സലീമിന് ചില്ല് കൈയിൽ തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റു. അദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.