കോഴിക്കോട് മുക്കത്തിനടുത്ത് ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരു ഇതര സംസ്ഥാന തൊഴിലാളിയും ഉള്‍പ്പെടുന്നു. അസം സ്വദേശി മോമന്‍ അലി, മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശികളായ മുഹമ്മദ് അനസ്, യൂസുഫ് എന്നിവരാണ് അറസ്റ്റിലായത്. മുക്കം പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
15 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവമാണ് പുറത്തുവന്നത്. സ്കൂളില്‍ നിന്ന പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി 6 മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
വിദ്യാര്‍ത്ഥിനിയുടെ മൊഴി പ്രകാരം ഇനിയും കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. മറ്റ് പ്രതികള്‍ക്ക് വേണ്ടിയും മുക്കം പൊലീസ് അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരം ചൈല്‍ഡ് കെയറില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Story Highlights: Police arrest three, including migrant worker, for sexually assaulting and impregnating 15-year-old schoolgirl in Kozhikode.