കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ ബന്ദിയാക്കി പണം കവർന്ന സംഭവം: പൊലീസ് കേസെടുത്തു

നിവ ലേഖകൻ

Kozhikode robbery

കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ ബന്ദിയാക്കി പണം കവർന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. പയ്യോളി സ്വദേശി സുഹൈലിന്റെ പരാതിയിൽ രണ്ടുപേർക്കെതിരെയാണ് കേസെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എഴുപത്തി രണ്ട് ലക്ഷത്തി നാല്പതിനായിരം രൂപയാണ് കവർന്നതെന്ന് എഫ്ഐആറിൽ പറയുന്നു. ആദ്യം 25 ലക്ഷം രൂപ നഷ്ടമായതായി പറഞ്ഞിരുന്നെങ്കിലും പിന്നീട് കൃത്യമായ തുക വ്യക്തമാക്കി.

ഇന്നലെയാണ് സംഭവം നടന്നത്. ATM കൗണ്ടറുകളിൽ പണം നിറക്കാൻ പോകുന്നതിനിടെ കുരുടിമുക്കിൽ വച്ച് രണ്ട് സ്ത്രീകളാണ് യുവാവിനെ ആക്രമിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു.

യാത്രയ്ക്കിടെ പർദ്ദ ധരിച്ച രണ്ടുപേരിൽ ഒരാൾ വണ്ടിയുടെ മുന്നിലേക്ക് വീണു എന്നും വാഹനം നിർത്തിയപ്പോൾ മറ്റൊരു സ്ത്രീ ആക്രമിക്കുകയായിരുന്നു എന്നുമാണ് യുവാവിന്റെ പരാതി. കണ്ണിൽ മുളകുപൊടി വിതറിയ ശേഷമാണ് പണം കവർന്നതെന്ന് യുവാവ് പറയുന്നു.

ഫോറൻസിക് സംഘവും, വിരൽ അടയാള വിദഗ്ധരും പണം തട്ടിയ സ്ഥലത്തും യുവാവിനെ ഉപേക്ഷിച്ച സ്ഥലത്തും പരിശോധന നടത്തി. യുവാവിന്റെ മൊഴിയിൽ വൈരുദ്ധ്യം ഉള്ളതിനാൽ കേസിലെ ദുരൂഹത കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

  കോഴിക്കോട് ഫ്ലവേഴ്സ് മ്യൂസിക് അവാർഡ്സ് 2025: സംഗീത മഴയിൽ കുതിർന്ന് രാവ്

Story Highlights: Police register FIR in Kozhikode robbery case where man was held hostage and robbed of over 72 lakh rupees

Related Posts
അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് പേർ ചികിത്സയിൽ, ആരോഗ്യ വകുപ്പ് ജാഗ്രതയിൽ
Amoebic Encephalitis Kerala

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്ന് പേർ ചികിത്സയിൽ

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. താമരശ്ശേരിയിൽ രോഗം ബാധിച്ച് Read more

ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ പി കെ ഫിറോസിൻ്റെ സഹോദരന് ജാമ്യം
drug test attack case

ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച കേസിൽ പി.കെ. ഫിറോസിൻ്റെ സഹോദരൻ പി.കെ. ബുജൈറിന് Read more

  ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസ്: യൂത്ത് ലീഗ് നേതാവിൻ്റെ സഹോദരൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്തിയ സംഭവം: സുഹൃത്ത് അറസ്റ്റിൽ
Kannur woman death

കണ്ണൂർ കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാൽ സ്വദേശി Read more

വിലങ്ങാട് ദുരിതബാധിതർക്ക് ഉപജീവന നഷ്ടപരിഹാരം നീട്ടി നൽകാൻ തീരുമാനം
Vilangad disaster relief

വിലങ്ങാട് ദുരന്തബാധിതർക്കുള്ള ഉപജീവന നഷ്ടപരിഹാരം ഒൻപത് മാസത്തേക്ക് കൂടി നീട്ടാൻ റവന്യൂ മന്ത്രി Read more

അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു
Ahmedabad student stabbing

ഗുജറാത്തിലെ അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസ് വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തി. സ്കൂളിൽ Read more

അഹമ്മദാബാദിൽ എട്ടാം ക്ലാസുകാരൻ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊന്നു
school student stabbing

അഹമ്മദാബാദിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കുത്തേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സ്കൂൾ Read more

  രാകേഷ് ശർമ്മയ്ക്ക് ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം
ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസ്: യൂത്ത് ലീഗ് നേതാവിൻ്റെ സഹോദരൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
Police assault case

ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി Read more

ആലുവ കൊലക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം; സഹതടവുകാരനെതിരെ കേസ്
Aluva murder case

ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അസ്ഫാക്ക് ആലത്തിന് ജയിലിൽ മർദ്ദനമേറ്റു. സഹതടവുകാരനായ Read more

അമീബിക് മസ്തിഷ്ക ജ്വരം: മരിച്ച കുട്ടിയുടെ സഹോദരനും രോഗലക്ഷണം, കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
Amoebic Encephalitis

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കൂടുതൽ Read more

Leave a Comment