കോഴിക്കോട്◾: കണ്ണൂർ സ്വദേശികളായ ഒരു യുവതിയും യുവാവും ഹൈബ്രിഡ് കഞ്ചാവുമായി വെള്ളമുണ്ട പോലീസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം മൊതക്കര, ചെമ്പ്രത്താംപൊയിൽ ജംഗ്ഷനിൽ വാഹന പരിശോധന നടക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കെ.എ 02 എം.ആർ 4646 ബി.എം.ഡബ്ല്യു കാറിൽ സഞ്ചരിച്ചിരുന്ന ഇവരിൽ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു.
കാറിന്റെ ഡിക്കിയിൽ രണ്ട് കവറുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കണ്ണൂർ അഞ്ചാംപീടിക, കീരിരകത്ത് വീട്ടിൽ കെ. ഫസൽ (24), തളിപറമ്പ, സുഗീതം വീട്ടിൽ കെ. ഷിൻസിത (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 96,290 രൂപയും മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു.
ബാംഗ്ലൂരിൽ നിന്ന് ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി കഞ്ചാവ് വാങ്ങിയതാണെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. വെള്ളമുണ്ട എസ് എച്ച് ഓ ടി.കെ. മിനിമോൾ, എസ്.ഐമാരായ എം.കെ. സാദിർ, ജോജോ ജോർജ്, എ.എസ്.ഐ സിഡി ഐസക് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. എസ് സി പി ഓ ഷംസുദ്ധീൻ, സി.പി.ഒമാരായ അജ്മൽ, നൗഷാദ്, അനസ് സച്ചിൻ ജോസ്, ദിലീപ്, അഭിനന്ദ്, സുവാസ്, ഷിബിൻ, വാഹിദ് എന്നിവരും പോലീസ് സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
Story Highlights: Two Kannur natives were arrested with 20.80 grams of hybrid cannabis during a vehicle inspection in Kozhikode.