കോഴിക്കോട് എടിഎം കവർച്ച: പ്രതികളുമായി തെളിവെടുപ്പ് നടത്തി, 40 ലക്ഷം രൂപ കണ്ടെത്തി

Anjana

Kozhikode ATM robbery

കോഴിക്കോട് കൊയിലാണ്ടിയിലെ എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ പണം കവർന്ന കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. പൊലീസ് കസ്റ്റഡിയിൽ വിട്ടതിനു പിന്നാലെയായിരുന്നു തെളിവെടുപ്പ്. പ്രതികളായ സുഹൈൽ, താഹ, യാസിർ എന്നിവർ ചേർന്ന് 62 ലക്ഷം രൂപ തട്ടിയെടുത്തതായി അന്വേഷണത്തിൽ വ്യക്തമായി.

പണം എടുത്ത തിക്കോടിയിലെ ബാങ്ക്, പണം കണ്ടെത്തിയ വില്യാപ്പള്ളി തുടങ്ങിയ ഇടങ്ങളിൽ മൂന്ന് പ്രതികളുമായി അന്വേഷണ സംഘം തെളിവെടുത്തു. ഏകദേശം 40 ലക്ഷം രൂപയോളം അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ബാക്കി വരുന്ന തുക കൂടി കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ കോടതി മൂന്ന് ദിവസത്തേക്ക് മാത്രമാണ് കസ്റ്റഡി അനുവദിച്ചത്. ഈ സമയത്തിനുള്ളിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യാനും കൂടുതൽ തെളിവുകൾ ശേഖരിക്കാനുമാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.

Story Highlights: Police conduct evidence collection with suspects in Kozhikode ATM robbery case, recovering nearly 40 lakh rupees

Leave a Comment