കോഴിക്കോട് എടിഎം കവർച്ച: പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ; നാടകമെന്ന് പൊലീസ്

നിവ ലേഖകൻ

Kozhikode ATM robbery

കോഴിക്കോട് കൊയിലാണ്ടിയിലെ എടിഎം കവർച്ചയുമായി ബന്ധപ്പെട്ട് പരാതിക്കാരനും സുഹൃത്തും അറസ്റ്റിലായി. പയ്യോളി സ്വദേശി സുഹൈലും സുഹൃത്ത് താഹയുമാണ് പിടിയിലായത്. കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്നതായി പറഞ്ഞത് പ്രതികൾ നടത്തിയ നാടകമാണെന്ന് പൊലീസ് കണ്ടെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താഹയിൽ നിന്നും 37 ലക്ഷം രൂപ കണ്ടെടുത്തു. പയ്യോളിയിലെ പള്ളി ജീവനക്കാരനാണ് താഹ. 72,40,000 രൂപ നഷ്ടപ്പെട്ടതായാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നത്.

എടിഎം കൗണ്ടറുകളിൽ പണം നിറയ്ക്കാൻ പോകുന്നതിനിടെ കുരുടിമുക്കിൽ വച്ച് കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കിയ ശേഷം പണം കവർന്നതായായിരുന്നു പരാതി. സുഹൈലിനെ കാറിൽ ബന്ദിയാക്കിയ നിലയിലും ശരീരമാകെ മുളകുപൊടി വിതറിയ നിലയിലുമാണ് കണ്ടെത്തിയത്. ആദ്യം 25 ലക്ഷം രൂപ നഷ്ടമായതായി പറഞ്ഞിരുന്നെങ്കിലും പിന്നീട് 72,40,000 രൂപയായി തുക ഉയർത്തി.

യാത്രയ്ക്കിടെ പർദ്ദ ധരിച്ച രണ്ടുപേരിൽ ഒരാൾ വാഹനത്തിന്റെ മുന്നിലേക്ക് വീണുവെന്നും വാഹനം നിർത്തിയപ്പോൾ മറ്റൊരു സ്ത്രീ ആക്രമിച്ചുവെന്നുമായിരുന്നു മൊഴി. എന്നാൽ യുവാവിന്റെ മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരനും സുഹൃത്തും പിടിയിലായത്.

  കൊച്ചി നെട്ടൂരിൽ കണ്ടെയ്നർ ലോറിയിലെത്തിയ കവർച്ചാസംഘം പിടിയിൽ

Story Highlights: Complainant and friend arrested in Kozhikode ATM robbery case, police reveal staged drama

Related Posts
തൃശ്ശൂരിൽ ഇരട്ട സഹോദരന്മാരായ പോലീസുകാർ തമ്മിൽ കയ്യാങ്കളി; എസ് ഐയുടെ കൈ ഒടിഞ്ഞു
police officer fight

തൃശ്ശൂരിൽ ഇരട്ട സഹോദരന്മാരായ പോലീസുകാർ തമ്മിൽ കയ്യാങ്കളി നടന്നു. പഴയന്നൂർ സ്റ്റേഷനിലെ എസ് Read more

കോഴിക്കോട് കഞ്ചാവ് കേസ്: 2 കൂട്ടുപ്രതികൾ കൂടി പിടിയിൽ
Kozhikode ganja case

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കഞ്ചാവ് പിടികൂടിയ കേസിലെ കൂട്ടുപ്രതികളായ 2 Read more

കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം
Jewelry owner attack

കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. Read more

  കോഴിക്കോട് കാട്ടാന ആക്രമണം; ദമ്പതികൾക്ക് പരിക്ക്
ശീതള പാനീയത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി; കാമുകിയുടെ മൃതദേഹം പുഴയിലെറിഞ്ഞ് യുവാവ്
girlfriend murder case

ലഖ്നൗവിൽ കാമുകിയെ ശീതള പാനീയത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി. ലളിത്പൂരിൽ വെച്ച് ലിവ് Read more

കൊച്ചിയിൽ ദമ്പതികളെ പെട്രോൾ ഒഴിച്ചു കത്തിച്ച് യുവാവ് ജീവനൊടുക്കി; ദമ്പതികൾക്ക് ഗുരുതര പരിക്ക്
Kochi couple ablaze

കൊച്ചി വടുതലയിൽ ദമ്പതികൾക്ക് നേരെ പെട്രോൾ ഒഴിച്ചുള്ള ആക്രമണം. അയൽവാസിയായ യുവാവ് വില്യംസ് Read more

കോഴിക്കോട് കാട്ടാന ആക്രമണം; ദമ്പതികൾക്ക് പരിക്ക്
Elephant attack Kozhikode

കോഴിക്കോട് കാവിലുംപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്കേറ്റു. കാവിലുംപാറ സ്വദേശികളായ തങ്കച്ചനും ഭാര്യ Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി; ഭിന്നശേഷിക്കാരിയായ കുട്ടി മരിച്ചു
Treatment Denial Complaint

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭിന്നശേഷിക്കാരിയായ കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. മലപ്പുറം സ്വദേശിയായ Read more

  അസമിൽ ഭർത്താവിനെ കൊന്ന് കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ
കോഴിക്കോട് വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്; ജൂനിയർ വിദ്യാർത്ഥിക്ക് മർദ്ദനം, 5 പേർക്കെതിരെ കേസ്
ragging in kozhikode

കോഴിക്കോട് നടുവണ്ണൂർ വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ് നടന്നതായി പരാതി. ഇൻസ്റ്റഗ്രാമിൽ Read more

കൊച്ചി നെട്ടൂരിൽ കണ്ടെയ്നർ ലോറിയിലെത്തിയ കവർച്ചാസംഘം പിടിയിൽ
Kochi robbery gang

തമിഴ്നാട്ടിൽ നിന്നും കാർ മോഷ്ടിച്ച സംഘം കണ്ടെയ്നറുമായി കൊച്ചിയിലേക്ക് കടന്നു. രഹസ്യവിവരത്തെ തുടർന്ന് Read more

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി; പൊലീസ് അന്വേഷണം തുടങ്ങി
Bombay Stock Exchange bomb

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി ലഭിച്ചു. 'കോമ്രേഡ് പിണറായി വിജയൻ' എന്ന Read more

Leave a Comment