കൊട്ടാരക്കരയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് വെട്ടേറ്റു എന്ന വാർത്തയാണ് പുറത്തുവരുന്നത്. പള്ളിക്കൽ മൈലം മാരിയമ്മൻ ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിനാണ് ആക്രമണം ഉണ്ടായത്. ഏഴുമാസം പ്രായമുള്ള കുഞ്ഞിനും ആക്രമണത്തിൽ പരുക്കേറ്റു. അരുൺ (28), പിതാവ് സത്യൻ (48), മാതാവ് ലത (43), അരുണിന്റെ ഭാര്യ അമൃത, 7 മാസം പ്രായമുള്ള മകൾ എന്നിവർക്കാണ് പരുക്കേറ്റത്.
കുടുംബ വഴക്കാണ് ആക്രമണകാരണമെന്ന് പോലീസ് സംശയിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആക്രമിച്ചയാളുമായി കുടുംബത്തിന് പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. വടിവാൾ, കമ്പിവടി എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ആക്രമണത്തിനിടെ കുഞ്ഞ് അമ്മയുടെ കൈയിൽ നിന്നും താഴേക്ക് വീണു എന്നാണ് കുടുംബം പറയുന്നത്.
അരുണിനാണ് ഗുരുതരമായി പരുക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റുള്ളവരുടെ ആരോഗ്യനിലയിൽ ഗുരുതരാവസ്ഥയില്ല. സത്യൻ, ലത, അമൃത എന്നിവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Story Highlights: Five members of a family, including a seven-month-old baby, were attacked in Kottarakkara, Kerala, after returning from a temple festival.