കൊല്ലം ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസ്: തുടരന്വേഷണത്തിന് കോടതി ഉത്തരവ്

നിവ ലേഖകൻ

Kollam kidnapping case investigation

കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണത്തിന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടു. അന്വേഷണം തൃപ്തികരമല്ലെന്ന കുട്ടിയുടെ പിതാവിന്റെ ആരോപണത്തെ തുടർന്നാണ് റൂറൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി, എം എം ജോസിനെ അന്വേഷണത്തിന് നിയോഗിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ അന്വേഷണം നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കുട്ടിയുടെ പിതാവിന്റെയും ആവശ്യമെങ്കിൽ സഹോദരന്റെയും രഹസ്യമൊഴി രേഖപ്പെടുത്തും.

കുട്ടിയെ തട്ടിക്കൊണ്ടു പോകുമ്പോൾ ഒപ്പമുണ്ടായിരുന്ന സഹോദരൻ കാറിൽ നാലു പേരെ കണ്ടിരുന്നെങ്കിലും അന്വേഷണം മൂന്നു പേരിൽ ഒതുങ്ങിയത് തുടരന്വേഷണത്തിന് വഴിയൊരുക്കി. ഇതിനിടെ രണ്ടാംപ്രതി അനിതകുമാരിക്ക് കോടതി ജാമ്യം അനുവദിച്ചു.

മൂന്നാം പ്രതി അനുപമയ്ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബർ 27നാണ് ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്.

പിറ്റേന്ന് ഉച്ചയോടെ കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിലെ പുളിയറിയിൽ നിന്ന് പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ ആർ പത്മകുമാർ (53), ഭാര്യ എം ആർ അനിതകുമാരി, മകൾ അനുപമ എന്നിവരെ പിടികൂടി.

  സിപിഐഎം റിപ്പോർട്ട്: മുതിർന്ന നേതാക്കളെ അവഗണിക്കരുത്, കൊഴിഞ്ഞുപോക്ക് ആശങ്കാജനകം

Story Highlights: Kollam court orders further investigation in 6-year-old girl’s kidnapping case

Related Posts
കൊല്ലത്ത് എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ കൊടും ക്രിമിനലുകള് പിടിയില്
MDMA Kollam Arrest

കൊല്ലം നഗരത്തിൽ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ ആറ് കൊടും ക്രിമിനലുകളെ പോലീസ് അറസ്റ്റ് ചെയ്തു. Read more

ഏറ്റുമാനൂർ ആത്മഹത്യാ കേസ്: നോബി ലൂക്കോസിന് ജാമ്യം
Ettumanoor Suicide Case

ഏറ്റുമാനൂരിൽ ഭാര്യയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് നോബി ലൂക്കോസിന് Read more

മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല
Veena Vijayan case

മാസപ്പടി കേസിൽ വീണാ വിജയൻ പ്രതിപ്പട്ടികയിൽ വന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് Read more

  വഖഫ് നിയമ ഭേദഗതി: കേരള എംപിമാർ അനുകൂലമായി വോട്ട് ചെയ്യണമെന്ന് കെസിബിസി
മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം
Kerala CM resignation protest

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി Read more

മാസപ്പടി കേസ്: വീണാ വിജയനെതിരെ എസ്എഫ്ഐഒ കുറ്റപത്രം
CMRL Case

സിഎംആർഎൽ - എക്സാലോജിക് ഇടപാടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ Read more

ആശാ വർക്കർമാരുടെ സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച പരാജയം
ASHA workers strike

ആശാ വർക്കർമാരുടെ സമരം അമ്പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള ചർച്ചയിൽ Read more

വഖഫ് ബില്ല് കേരള ജനതയെ കബളിപ്പിക്കൽ: കെ. സുധാകരൻ
Waqf Bill

വഖഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാനാകില്ലെന്ന് വ്യക്തമായതോടെ ബിജെപി കേരള ജനതയെ കബളിപ്പിക്കുകയായിരുന്നുവെന്ന് Read more

  ജ്യോതിഷ് വധശ്രമം: നാല് പ്രതികളെയും കോടതി വെറുതെ വിട്ടു
കേരള മാതൃക രാജ്യത്തിന് മാതൃക: സിപിഐഎം പാര്ട്ടി കോണ്ഗ്രസ് ചര്ച്ചയില്
CPM Party Congress

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ വികസന മാതൃക രാജ്യത്തിന് മാതൃകയാണെന്ന് സിപിഐഎം പാർട്ടി കോൺഗ്രസിൽ Read more

ഇടുക്കിയിൽ അനധികൃത കരിങ്കല്ല് കടത്ത്: 14 ടിപ്പർ ലോറികൾ പിടിയിൽ
illegal granite smuggling

ഇടുക്കിയിൽ അനധികൃതമായി കരിങ്കല്ല് കടത്തിയ 14 ടിപ്പർ ലോറികൾ പൊലീസ് പിടികൂടി. തൊടുപുഴയിൽ Read more

അഞ്ചലിൽ ഉത്സവത്തിനിടെ അപകടം: യുവാവ് കുതിരയ്ക്കടിയിൽപ്പെട്ട് മരിച്ചു
Anchal Festival Accident

കൊല്ലം അഞ്ചലിൽ ഉത്സവത്തിനിടെ എടുപ്പ് കുതിരയ്ക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. അറക്കൽ മലമേൽ സ്വദേശി Read more

Leave a Comment