കൊല്ലം മൈനാഗപള്ളി കേസ്: അജ്മലിനെ മർദിച്ചതിൽ കേസെടുക്കാൻ പൊലീസ്

Anjana

Kollam Mynagappally case police investigation

കൊല്ലം മൈനാഗപള്ളിയിൽ സ്ത്രീയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അജ്മലിനെ മർദിച്ചതിൽ പൊലീസ് കേസെടുക്കാൻ തീരുമാനിച്ചു. അജ്മലിൻ്റെ വൈദ്യ പരിശോധനാ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സുഹൃത്തിനും, കണ്ടാലറിയുന്നവർക്കുമെതിരെയാണ് കേസെടുക്കുക. അപകടശേഷം രക്ഷപ്പെട്ട് ഇടക്കുളങ്ങരയിലെ സുഹൃത്തിൻ്റെ വീട്ടിൽ എത്തിയപ്പോൾ അജ്മലിന് മർദനമേറ്റിരുന്നു. തനിക്ക് മർദ്ധനമേറ്റെന്ന് അജ്മൽ പോലീസിന് മൊഴി നൽകിയിരുന്നു.

യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ‍അജ്മലിനെയും ശ്രീക്കുട്ടിയെയും റിമാൻഡ് ചെയ്തിരുന്നു. പ്രതികൾ ബോധപൂർവ്വം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മദ്യലഹരിയിലായിരുന്നു ഇരുവരുടെയും യാത്ര. അജ്മൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. തുടർന്നാണ് സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കുന്നത്.

Story Highlights: Police to file case against friends and acquaintances for beating accused Ajmal in Kollam Mynagappally accident case

Leave a Comment