Headlines

Crime News

കൊല്ലം മൈനാഗപ്പള്ളി അപകടം: പ്രതികളെ പിടികൂടിയ ദൃശ്യങ്ങൾ പുറത്ത്; അജ്മലിനെ മർദ്ദിച്ചതിൽ കേസെടുക്കാൻ പൊലീസ്

കൊല്ലം മൈനാഗപ്പള്ളി അപകടം: പ്രതികളെ പിടികൂടിയ ദൃശ്യങ്ങൾ പുറത്ത്; അജ്മലിനെ മർദ്ദിച്ചതിൽ കേസെടുക്കാൻ പൊലീസ്

കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളായ അജ്മലിനെയും ഡോക്ടർ ശ്രീകുട്ടിയെയും പിടികൂടിയ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിനു ശേഷം കരുനാഗപ്പള്ളി ഭാഗത്തേക്ക് വേഗത്തിൽ പോയ ഇവരുടെ വാഹനം തടഞ്ഞുനിർത്തി പിൻതുടർന്നെത്തിയവർ അജ്മലിനെ മർദ്ദിച്ചു. തുടർന്ന് അജ്മലും ശ്രീകുട്ടിയും പ്രദീപ് എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറി. അജ്മൽ വീട്ടിലെ ഉപകരണങ്ങൾ തട്ടിമറിച്ച് ബഹളമുണ്ടാക്കി. പിന്നാലെ ശ്രീകുട്ടിയും വീട്ടിലെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതികൾക്കെതിരെ ശാസ്താംകോട്ട പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. അപകട സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അജ്മലിനെയും ശ്രീകുട്ടിയെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇരുവർക്കുമെതിരെ മനപൂർവമുള്ള നരഹത്യാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കാർ ഓടിച്ചത് അജ്മലാണെങ്കിലും പരിക്കേറ്റ് കിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയതിൽ ശ്രീകുട്ടിയുടെ പ്രേരണയുണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അതേസമയം, അജ്മലിനെ മർദിച്ച സംഭവത്തിലും കേസെടുക്കാൻ കരുനാഗപ്പള്ളി പൊലീസ് ഒരുങ്ങുന്നു. സുഹൃത്തിനും കണ്ടാലറിയുന്നവർക്കുമെതിരെയാണ് കേസെടുക്കുക. അജ്മലിന്റെ വൈദ്യപരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ അകപ്പെട്ടതോടെ ഡോക്ടർ ശ്രീകുട്ടിയെ കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താൽക്കാലിക ജോലിയിൽ നിന്ന് പുറത്താക്കി. അജ്മലും ശ്രീകുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം വ്യക്തമാക്കി.

Story Highlights: Footage of the arrest of Ajmal and Dr. Sreekutty, accused in the Kollam Mynagappally car accident case, released

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ

Related posts

Leave a Reply

Required fields are marked *