കൊല്ലത്തെ ഇരട്ടക്കടയിലെ 19 കാരന്റെ കൊലപാതകം: പെൺകുട്ടിയുടെ പിതാവ് അറസ്റ്റിൽ

നിവ ലേഖകൻ

Kollam murder

കൊല്ലത്തെ ഇരട്ടക്കടയിലെ 19 കാരന്റെ കൊലപാതകത്തില് പുതിയ വിവരങ്ങള് പുറത്തുവന്നിരിക്കുകയാണ്. ഇരവിപുരം വഞ്ചിക്കോവില് സ്വദേശി പ്രസാദ് എന്നയാള് മദ്യലഹരിയില് അരുണ്കുമാറിനെ കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. പ്രസാദിന്റെ മകളുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ഈ കൊലപാതകം നടന്നത്. മുന്പും അരുണിനെ പ്രസാദ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും, ഇതുസംബന്ധിച്ച് ഇരവിപുരം പൊലീസില് പരാതിയുണ്ടായിരുന്നതായും വ്യക്തമായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പിന്നീട് വിവാഹം നടത്തികൊടുക്കാമെന്ന് പ്രസാദ് സമ്മതിച്ചിരുന്നു. ബന്ധുക്കളുടെ വിവാഹ ചടങ്ങുകളിലും ഓണാഘോഷത്തിനും അരുണിനെ പ്രസാദ് പങ്കെടുപ്പിച്ചിരുന്നു. എന്നാല് മദ്യപിച്ചാല് പ്രശ്നമുണ്ടാക്കുന്നയാളാണ് പ്രസാദെന്ന് പൊലീസ് പറയുന്നു. മദ്യലഹരിയില് അരുണുമായി വാക്കേറ്റമുണ്ടായശേഷം പ്രസാദ് കുത്തുകയായിരുന്നു.

ഇരവിപുരം നാന്സി വില്ലയില് വെച്ചാണ് അരുണ് കുമാറിനെ പ്രസാദ് കൊലപ്പെടുത്തിയത്. ഇത് ദുരഭിമാനക്കൊലയല്ലെന്ന് പൊലീസ് വ്യക്തമാക്കി. അരുണിന്റെ ശ്വാസകോശത്തിലെ മുറിവാണ് മരണകാരണമായത്. കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണു കൊലപാതകം നടന്നത്.

അരുണിനെ കുത്തിയശേഷം പ്രസാദ് ശക്തികുളങ്ങര പൊലീസില് കീഴടങ്ങുകയായിരുന്നു. പ്രസാദിനെ കൊല്ലം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി-1 റിമാന്ഡ് ചെയ്തു. അരുണ് മകളെ ശല്യംചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മില് ഫോണിലൂടെ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ അരുണും സുഹൃത്തുക്കളും പെണ്കുട്ടി താമസിക്കുന്ന വീട്ടിലേക്ക് എത്തി.

  ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി

അവിടെ വെച്ച് ഇരുവരും തമ്മില് സംഘര്ഷമുണ്ടായി. അതിനിടെ വീട്ടില് ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രസാദ് അരുണ് കുമാറിന്റെ നെഞ്ചില് കുത്തുകയായിരുന്നു.

Story Highlights: 19-year-old murdered in Kollam over friendship with girl, father arrested

Related Posts
സ്വർണവില കുത്തനെ ഇടിഞ്ഞു; ഒരു പവൻ 91,720 രൂപയായി!
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന് 600 രൂപ Read more

ലിബിയയിൽ ഏഴ് മക്കളെ വെടിവെച്ച് കൊന്ന് പിതാവ് ജീവനൊടുക്കി
Libya child murder suicide

ലിബിയയിലെ ബെൻഗാസിയിൽ ഏഴ് മക്കളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. അൽ-ഹവാരി Read more

  ഇന്ത്യയിലെ ആദ്യ AI ഫിലിം മേക്കിങ് കോഴ്സുമായി സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിങ്
ആറ്റിങ്ങലിൽ യുവതി ലോഡ്ജിൽ കൊല്ലപ്പെട്ട സംഭവം: കൂടുതൽ വിവരങ്ങൾ പുറത്ത്
Attingal murder case

ആറ്റിങ്ങലിൽ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോഴിക്കോട് വടകര Read more

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി
Usurers threat suicide

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി. ആറു ലക്ഷം രൂപ കടം Read more

രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറക്കിയ സ്ഥലത്തെ കോൺക്രീറ്റ് തറ തകർന്നു; സുരക്ഷാ വീഴ്ച
helicopter tire trapped

ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് Read more

കേരളത്തിൽ രാഷ്ട്രപതി; നാളെ ശബരിമല ദർശനം
Kerala President Visit

നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി. നാളെ ശബരിമലയിൽ ദർശനം Read more

കൊല്ലത്ത് സി.പി.ഐയിൽ വീണ്ടും പൊട്ടിത്തെറി; ദേശീയ നേതാവിൻ്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസ്സിലേക്ക്
CPI mass resignations

കൊല്ലത്ത് സി.പി.ഐയിൽ വീണ്ടും പൊട്ടിത്തെറി. സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ. Read more

  രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറക്കിയ സ്ഥലത്തെ കോൺക്രീറ്റ് തറ തകർന്നു; സുരക്ഷാ വീഴ്ച
സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും ഇടിവ്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1520 രൂപ
Kerala gold prices

സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ് തുടരുന്നു. ഇന്ന് പവന് 120 രൂപ കുറഞ്ഞു. രണ്ട് Read more

കൊല്ലം കടയ്ക്കലിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു
Man beaten to death

കൊല്ലം കടയ്ക്കലിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 58 വയസ്സുകാരൻ കൊല്ലപ്പെട്ടു. തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടിൽ Read more

കൊല്ലത്ത് സി.പി.ഐ കൂട്ടരാജിയിൽ; അടിയന്തര ഇടപെടലുമായി സംസ്ഥാന നേതൃത്വം
CPI Kollam Resignation

കൊല്ലം ജില്ലയിൽ സി.പി.ഐ.നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ രാജി വെച്ചതിനെ തുടർന്ന് പാർട്ടി പ്രതിസന്ധിയിൽ. Read more

Leave a Comment