കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നത് ദുരഭിമാനക്കൊല; പെൺസുഹൃത്തിന്റെ അച്ഛൻ അറസ്റ്റിലാകും

Anjana

Kollam honor killing

കൊല്ലത്ത് നടന്ന യുവാവിന്റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്ന് കുടുംബം ആരോപിക്കുന്നു. ഇരവിപുരം സ്വദേശിയായ 19 വയസ്സുകാരൻ അരുണിനെയാണ് പെൺസുഹൃത്തിന്റെ അച്ഛൻ പ്രസാദ് കുത്തിക്കൊന്നത്. വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് അരുണിനെ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസ് കസ്റ്റഡിയിലുള്ള പ്രസാദിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.

18 വയസ്സുള്ള പെൺകുട്ടിയും അരുണും തമ്മിലുള്ള പ്രണയബന്ധം പ്രസാദ് എതിർത്തിരുന്നു. കുരീപ്പുഴ ഇരട്ടക്കടയിലെ പ്രസാദിന്റെ ബന്ധുവീട്ടിലെത്തിയ അരുണിനെ പെൺകുട്ടിയുടെ മുന്നിൽ വച്ചാണ് പ്രസാദ് കുത്തിയത്. അരുണിനൊപ്പമുണ്ടായിരുന്ന ആൾഡ്രിനെയും കൊല്ലാൻ പ്രസാദ് ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്. കൊലപാതകത്തിന് മുൻപ് അരുണിനെ അന്വേഷിച്ച് പ്രസാദ് വീട്ടിലെത്തിയിരുന്നതായി അരുണിന്റെ കുടുംബം വെളിപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രായപൂർത്തിയാകും മുമ്പ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതും, പ്രസാദിന്റെ ഭീഷണികളും ഉൾപ്പെടെയുള്ള പരാതികളിൽ ഇരവിപുരം പൊലീസ് പലതവണ ഇടപെട്ടിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന അരുണിനെ ജീവിക്കാൻ അനുവദിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. കൊലപാതകത്തിനുശേഷം പ്രസാദ് ശക്തികുളങ്ങര പൊലീസിൽ കീഴടങ്ങുകയായിരുന്നു.

Story Highlights: 19-year-old Arun stabbed to death by girlfriend’s father in Kollam, family claims honor killing

Leave a Comment