കൊല്ലം ഹിറ്റ് ആന്ഡ് റണ് കേസ്: മദ്യലഹരിയില് വാഹനമോടിച്ച അജ്മലിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി

നിവ ലേഖകൻ

Kollam hit-and-run case

കൊല്ലം മൈനാഗപ്പള്ളി ആനൂര്ക്കാവില് നടന്ന ഗുരുതരമായ വാഹനാപകടത്തില് പ്രതിയായ അജ്മല് പിടിയിലായി. കാര് ഇടിച്ച് സ്കൂട്ടര് യാത്രക്കാരിയായ കുഞ്ഞുമോള് മരിച്ച സംഭവത്തില് മദ്യലഹരിയില് വാഹനമോടിച്ച അജ്മലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മനപൂര്വ്വമായ നരഹത്യ, അലക്ഷ്യമായി വാഹനം ഓടിക്കല്, മോട്ടര് വെഹിക്കല് ആക്ട് പ്രകാരവുമാണ് കൊല്ലം ശാസ്താംകോട്ട പൊലീസ് കേസെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കരുനാഗപ്പളളി പൊലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനല് കേസുകളില് പ്രതിയാണ് അജ്മലെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തില് കാര് ഇടിച്ച് റോഡില് വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി അജ്മലും സുഹൃത്തായ വനിത ഡോക്ടറും രക്ഷപ്പെടുകയായിരുന്നു. സ്കൂട്ടര് ഓടിച്ചിരുന്ന ഫൗസിയ കരുനാഗപ്പള്ളി വല്യയത്ത് ആശുപത്രിയില് ചികിത്സയിലാണ്.

കാറും കാറില് ഉണ്ടായിരുന്ന വനിത ഡോക്ടറെയും പൊലീസ് നേരത്തെ കസ്റ്റഡിയില് എടുത്തിരുന്നു. ഇന്ന് പുലര്ച്ചയോടെയാണ് മൈനാഗപ്പള്ളി സ്വദേശി അജ്മല് പിടിയിലായത്. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തെത്തിയിരുന്നു.

കാറിടിച്ച് സ്കൂട്ടര് യാത്രിക വീണപ്പോള് രക്ഷപ്പെടുത്താന് തുനിയാതെ അജ്മല് കാര് യുവതിയുടെ ശരീരത്തിലൂടെ മുന്നോട്ടെടുത്തു. നാട്ടുകാര് വാഹനം നിര്ത്താന് ആവശ്യപ്പെട്ടെങ്കിലും അവരെ കബളിപ്പിച്ച് അജ്മല് രക്ഷപ്പെടുകയായിരുന്നു. തുടര്ന്ന് നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

  ജബൽപൂർ ആക്രമണം: കുറ്റവാളികൾക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രി

പൊലീസ് കസ്റ്റഡിയിലെടുത്ത വനിതാ ഡോക്ടറുടെ സുഹൃത്താണ് വാഹനം ഓടിച്ചിരുന്നതെന്ന് വ്യക്തമായി.

Story Highlights: Kollam hit-and-run case: Non-bailable offence against driver Ajmal for fatal accident involving drunk driving and fleeing the scene

Related Posts
കർണാടകയിൽ ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ
gang rape

കർണാടകയിലെ ദേവനാഗിരിയിൽ സ്വകാര്യ ബസിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് Read more

കൊല്ലത്ത് എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ കൊടും ക്രിമിനലുകള് പിടിയില്
MDMA Kollam Arrest

കൊല്ലം നഗരത്തിൽ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ ആറ് കൊടും ക്രിമിനലുകളെ പോലീസ് അറസ്റ്റ് ചെയ്തു. Read more

അഞ്ചലിൽ ഉത്സവത്തിനിടെ അപകടം: യുവാവ് കുതിരയ്ക്കടിയിൽപ്പെട്ട് മരിച്ചു
Anchal Festival Accident

കൊല്ലം അഞ്ചലിൽ ഉത്സവത്തിനിടെ എടുപ്പ് കുതിരയ്ക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. അറക്കൽ മലമേൽ സ്വദേശി Read more

  കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
Beer Bottle Attack

കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more

കരുനാഗപ്പള്ളി കൊലപാതകം: ഷിനു പീറ്ററിനെ ലക്ഷ്യമിട്ടിരുന്നെന്ന് പോലീസ്
Karunagappally murder

കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ക്വട്ടേഷൻ സംഘാംഗമായ Read more

പനച്ചിക്കാട്: പിക്കപ്പ് ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം
Kottayam Pickup Driver Assault

പനച്ചിക്കാട് സ്വദേശിയായ പിക്കപ്പ് ഡ്രൈവർ മഹേഷിനെ അച്ഛനും മകനും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ Read more

കൊല്ലത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
Man found dead

കൊല്ലം ചടയമംഗലത്ത് വാടകവീട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിതുര സ്വദേശിയായ Read more

ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി; ഭർത്താവ് ഒളിവിൽ പോയി പിന്നീട് പിടിയിൽ
Bengaluru murder

ബംഗളൂരുവിലെ ദൊഡ്ഡകമ്മനഹള്ളിയിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി സ്യൂട്ട്കേസിൽ ഒളിപ്പിച്ചു. ഒളിവിൽ പോയ ഭർത്താവിനെ Read more

Leave a Comment