Headlines

Crime News, Kerala News

കൊല്ലം ഇരട്ടക്കട കൊലപാതകം: ദുരഭിമാനക്കൊല അല്ലെന്ന് പൊലീസ്; പ്രതി റിമാൻഡിൽ

കൊല്ലം ഇരട്ടക്കട കൊലപാതകം: ദുരഭിമാനക്കൊല അല്ലെന്ന് പൊലീസ്; പ്രതി റിമാൻഡിൽ

കൊല്ലത്തെ ഇരട്ടക്കടയിൽ സംഭവിച്ച 19 കാരന്റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്ന ആരോപണം പൊലീസ് നിഷേധിച്ചു. മരണകാരണം ശ്വാസകോശത്തിലെ ആഴത്തിലുള്ള മുറിവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതി പ്രസാദ് മദ്യലഹരിയിലായിരുന്നപ്പോഴാണ് അരുണിനെ വിളിച്ചതും മർദിച്ചതും. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതി പ്രസാദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇരവിപുരം സ്വദേശി അരുൺകുമാർ (19) ആണ് കഴിഞ്ഞ ദിവസം ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങിയിരുന്നു. അരുൺ മകളെ ശല്യംചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് അരുണും സുഹൃത്തുക്കളും പെൺകുട്ടി താമസിക്കുന്ന കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലേക്ക് എത്തി.

പെൺകുട്ടിയുമായി സംസാരിക്കുന്നതിനിടെ പ്രസാദും വീട്ടിലേക്ക് എത്തി. അവിടെ വെച്ച് ഇരുവരും തമ്മിൽ സംഘർഷമുണ്ടായി. അതിനിടെ വീട്ടിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രസാദ് അരുൺ കുമാറിന്‍റെ നെഞ്ചിൽ കുത്തുകയായിരുന്നു. ഈ സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Story Highlights: Police deny honor killing in Kollam double shop murder case, suspect arrested and remanded

More Headlines

എളമക്കര കൂട്ട ബലാത്സംഗം: ഇരയായ പെൺകുട്ടിയും അറസ്റ്റിൽ; കൂടുതൽ പേർ പ്രതികളാകും
സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ കൂടുതൽ തെളിവുകൾ; സാക്ഷിമൊഴികളും ചികിത്സാ രേഖകളും ലഭിച്ചു
തൃശൂർ പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ല; അന്വേഷണ റിപ്പോർട്ട് പുറത്ത്
കോഴിക്കോട്ടുകാരി വിനീത വിശ്വനാഥൻ മിസിസ് ഇൻ്റർനാഷണൽ റണ്ണർ അപ്പ് കിരീടം നേടി
ഷിരൂർ മണ്ണിടിച്ചിൽ: അർജുനെ കണ്ടെത്താൻ ഡ്രഡ്ജറും മുങ്ങൽ വിദഗ്ധരും രംഗത്ത്
ബെംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി 30 കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി
തിരുവല്ലയിൽ അനധികൃത മദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ
തൃശൂർ പൂരം കലക്കൽ: അഞ്ച് മാസത്തിനു ശേഷം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
വയനാട്ടിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം: നേപ്പാൾ സ്വദേശികൾ കുറ്റം സമ്മതിച്ചു

Related posts

Leave a Reply

Required fields are marked *