കൊടുങ്ങല്ലൂരിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. പൊയ്യ സ്വദേശി ഇറ്റിത്തറ രാഹുൽ (35) ആണ് അറസ്റ്റിലായത്. എടവിലങ്ങ് സ്വദേശി ബിനോജ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് സംഭവം.
രാഹുലിന്റെ സുഹൃത്ത് ബിനോജ് ആണ് വാഹനം ഓടിച്ചിരുന്നത്. മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തപ്പോൾ രാഹുൽ പൊലീസുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് സിപിഒ ഷെമീറിനെ കഴുത്തിന് പിടിച്ച് മർദ്ദിക്കുകയും പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ച് തകർക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Story Highlights: A 35-year-old man attacked police officers during a vehicle inspection in Kodungallur, Thrissur.