ചരിത്രത്തെ വളച്ചൊടിക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നതായി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മലബാർ കലാപത്തെ സ്വാതന്ത്ര്യ സമരമായി തന്നെയാണ് വിലയിരുത്തപ്പെടുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
അതിനെ തെറ്റായ രീതിയിൽ കൊണ്ടു നടക്കുന്നതിന് ചില ശ്രമങ്ങൾ നടന്നിരുന്നു. ചരിത്രത്തെ വളച്ചൊടിക്കാനാണ് ആർ.എസ്.എസ്സിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്നും മലബാർ കലാപത്തിൽ പങ്കെടുത്തവരെ ഒഴിവാക്കിയ സംഭവത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. വിഷയം വിവാദമായതോടെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
സംഭവത്തിൽ പ്രതികരിച്ചതിനെ തുടർന്ന് കേരള നിയമസഭാ സ്പീക്കർ എം.ബി. രാജേഷിനെതിരായി ഡൽഹി പൊലീസിൽ പരാതിയും ലഭിച്ചിട്ടുണ്ട്. വാരിയൻകുന്നത്ത് ഹാജിയുമായി ഭഗത് സിംഗിനെ ഉപമിച്ച് അപമാനിച്ചെന്നാണ് പരാതി.
Story highlight: Kodiyeri Balakrishnan says RSS is trying to distort history.