കൊടകര കള്ളപ്പണ കേസ്: അന്വേഷണം അന്തിമഘട്ടത്തിൽ, കുറ്റപത്രം ഉടൻ സമർപ്പിക്കും – ഇഡി

Anjana

Kodakara money laundering case

കൊടകര കള്ളപ്പണ ഇടപാട് കേസിലെ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കുറ്റപത്രം ഉടൻ തന്നെ സമർപ്പിക്കുമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയിൽ അറിയിച്ചു. ഹൈക്കോടതിയുടെ ഹർജിയിൽ ഇഡിക്ക് മറുപടി നൽകാൻ മൂന്നാഴ്ച സമയം കോടതി അനുവദിച്ചിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തലുകൾ മുൻ ബിജെപി ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയിരുന്നു. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആയിരുന്നുവെന്നും, അതിനു മുൻപ് ബിജെപി ഓഫീസിൽ 9 കോടി രൂപ എത്തിച്ചുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇതിനെ തുടർന്നാണ് കേസിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് പുനരന്വേഷണം ആരംഭിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആറു ചാക്കുകളിൽ ധർമ്മരാജനെത്തിച്ച പണത്തിൽ മൂന്ന് ചാക്കുകളിലെ പണം ബിജെപി ജില്ലാ ട്രഷറർ ആയിരുന്ന സുജയ് സേനൻ കൈമാറ്റം ചെയ്തതായും, തിരഞ്ഞെടുപ്പിനു ശേഷം ബാക്കി വന്ന ഒന്നരക്കോടി രൂപ ബിജെപി ജില്ലാ നേതാക്കൾ കൈകാര്യം ചെയ്തതായും തിരൂർ സതീഷ് ആരോപിച്ചു. ബിജെപി ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.

തിരൂർ സതീഷന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകിയിട്ടുണ്ട്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം പ്രാഥമികമായി സതീശന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. നിർണായക തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് രഹസ്യമൊഴി രേഖപ്പെടുത്താൻ അപേക്ഷ നൽകിയത്. കുന്നംകുളം ജെഎഫ്സിഎം കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തുക.

Story Highlights: Kodakara money laundering case investigation in final stages, ED to file charge sheet soon

Leave a Comment