Headlines

Crime News, Kerala News

കൊച്ചിയിൽ പെൺവാണിഭ സംഘം പിടിയിൽ; ബംഗ്ളാദേശ് സ്വദേശിനിയെ മോചിപ്പിച്ചു

കൊച്ചിയിൽ പെൺവാണിഭ സംഘം പിടിയിൽ; ബംഗ്ളാദേശ് സ്വദേശിനിയെ മോചിപ്പിച്ചു

കൊച്ചിയിൽ പെൺവാണിഭ സംഘം പോലീസ് പിടിയിലായി. എളമക്കര പോലീസ് രണ്ട് സ്ത്രീകളടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. സംഘത്തിൻ്റെ കൈവശമുണ്ടായിരുന്ന ബംഗ്ളാദേശ് സ്വദേശിനിയായ 20 കാരിയെ പോലീസ് മോചിപ്പിച്ചു. ബംഗളൂരുവിൽ നിന്നാണ് സംഘം യുവതിയെ കൊച്ചിയിൽ എത്തിച്ചത്. ഒരാഴ്ചയ്ക്കിടെ 20 പേർക്ക് പെൺകുട്ടിയെ കാഴ്ചവച്ചതായി പോലീസ് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജഗദ, സെറീന എന്നീ രണ്ട് സ്ത്രീകളാണ് സംഘത്തെ നിയന്ത്രിച്ചിരുന്നത്. ഇവർക്കൊപ്പം മലയാളിയായ ശ്യാം എന്നയാളും പിടിയിലായി. കൂടുതൽ പേർ പ്രതികളാകുമെന്നാണ് പോലീസ് നൽകുന്ന വിവരം. കേരളത്തിലും പുറത്തും വേരുകളുള്ള വലിയ പെൺവാണിഭ സംഘമാണ് ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

12 വയസ്സ് മുതൽ ബംഗളൂരുവിൽ ആയിരുന്ന പെൺകുട്ടിയെ പെൺവാണിഭ സംഘം ഒരാഴ്ച മുമ്പാണ് കൊച്ചിയിൽ എത്തിച്ചത്. ബംഗളൂരു സ്വദേശിനിയായ സെറീനയാണ് പെൺകുട്ടിയെ കൊച്ചിയിൽ എത്തിച്ചത്. മനക്കപ്പറമ്പ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തുന്നതിനിടെ പോലീസിന് ലഭിച്ച രഹസ്യ വിവരമാണ് അന്വേഷണത്തിന്റെ തുടക്കമായത്. പെൺകുട്ടിയെ ബി എൻ എസ്എസ് 183 പ്രകാരം മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി.

Story Highlights: Sex trafficking ring busted in Kochi, rescuing a 20-year-old Bangladeshi woman and arresting three suspects including two women.

More Headlines

മലയാള സിനിമയുടെ 'അമ്മ' കവിയൂർ പൊന്നമ്മ അന്തരിച്ചു; 75 വയസ്സായിരുന്നു
യുപിയിൽ ഭർത്താവ് കുളിക്കാത്തതിനെ തുടർന്ന് യുവതി വിവാഹമോചനം ആവശ്യപ്പെട്ടു
കടുവ ഇറങ്ങിയെന്ന വ്യാജ പ്രചാരണം: മൂന്നു പേർ അറസ്റ്റിൽ
മലപ്പുറത്തെ എം പോക്സ് വൈറസ് വ്യാപന ശേഷി കുറഞ്ഞ വകഭേദമെന്ന് സ്ഥിരീകരണം
ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം
മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ പോക്സോ കേസ്; ബന്ധുവിന്റെ പരാതിയിൽ നടപടി
ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആണ്‍സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ചു; നാല് പേര്‍ അറസ്...
മുണ്ടക്കൈ ദുരന്തം: ശ്രുതിയുടെ അമ്മയുടെ മൃതദേഹം ഹൈന്ദവാചാരപ്രകാരം സംസ്കരിച്ചു; വികാരനിർഭരമായി ടി സിദ്...
ദില്ലിയിൽ സർക്കാരുദ്യോഗസ്ഥനെന്ന് വ്യാജേന അവകാശപ്പെട്ട് 50-ലധികം സ്ത്രീകളെ വഞ്ചിച്ച പ്രതി പിടിയിൽ

Related posts

Leave a Reply

Required fields are marked *