കൊച്ചിയില് കസ്റ്റംസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും മരിച്ച നിലയില് കണ്ടെത്തി

നിവ ലേഖകൻ

Kochi Deaths

കാക്കനാട്ടെ കസ്റ്റംസ് ക്വാര്ട്ടേഴ്സില് അഡീഷണല് കമ്മീഷണര് മനീഷ് വിജയിനെയും കുടുംബത്തെയും മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് പോസ്റ്റ്മോര്ട്ടം ഇന്ന് നടക്കും. മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗര്വാള് എന്നിവരുടെ മൃതദേഹങ്ങളില് ഇന്നലെ ഇന്ക്വസ്റ്റ് പൂര്ത്തിയാക്കി. മൂന്നുപേരുടെയും മരണത്തില് ദുരൂഹത നിലനില്ക്കുന്ന സാഹചര്യത്തില് പോലീസ് അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്. തൃക്കാക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മനീഷ് വിജയിയുടെയും സഹോദരി ശാലിനിയുടെയും മരണം ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാല്, ശകുന്തളയുടെ മരണകാരണം ഇതുവരെ വ്യക്തമല്ല. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് ലഭിച്ചാല് മാത്രമേ ഇക്കാര്യത്തില് വ്യക്തത വരു എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് മൂവരെയും മരിച്ച നിലയില് കണ്ടെത്തിയത്. മനീഷിന്റെയും ശാലിനിയുടെയും മൃതദേഹങ്ങള് തൂങ്ങിമരിച്ച നിലയിലായിരുന്നു. ശകുന്തളയുടെ മൃതദേഹം കട്ടിലില് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

മൃതദേഹങ്ങള്ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ജാര്ഖണ്ഡ് സ്വദേശിയായ മനീഷ് വിജയ് കാക്കനാട്ടെ കസ്റ്റംസ് ക്വാര്ട്ടേഴ്സിലായിരുന്നു താമസം. അമ്മയും സഹോദരിയും കുറച്ചു നാളുകള്ക്ക് മുന്പാണ് മനീഷിനൊപ്പം താമസിക്കാനെത്തിയത്. കഴിഞ്ഞ വര്ഷം ജാര്ഖണ്ഡ് പബ്ലിക് സര്വീസ് കമ്മീഷന് പരീക്ഷയില് ഒന്നാം റാങ്ക് നേടിയ ശാലിനി അവിടെ ജോലിയില് പ്രവേശിച്ചിരുന്നു. ഒരാഴ്ചത്തെ അവധി കഴിഞ്ഞിട്ടും മനീഷ് ഓഫീസില് എത്താതിരുന്നതിനെ തുടര്ന്ന് സഹപ്രവര്ത്തകര് ക്വാര്ട്ടേഴ്സില് അന്വേഷിച്ചെത്തിയിരുന്നു.

  മോഷണം നടത്താനെത്തിയ നാഗാലാൻഡ് സ്വദേശിയെ പിടികൂടി അതിഥി തൊഴിലാളികൾ

വീട്ടില് നിന്ന് ദുര്ഗന്ധം വമിച്ചതിനെ തുടര്ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്ന്ന് പോലീസ് എത്തി വീടിന്റെ കതക് പൊളിച്ചാണ് മൃതദേഹങ്ങള് കണ്ടെത്തിയത്. മനീഷും കുടുംബവും ആരുമായും കാര്യമായ ബന്ധം പുലര്ത്തിയിരുന്നില്ലെന്ന് പ്രദേശവാസികള് പറയുന്നു. ഓഫീസിലും മനീഷ് അധികമാരുമായും സൗഹൃദം പുലര്ത്തിയിരുന്നില്ല. മൂന്ന് മുറികളിലായാണ് മൃതദേഹങ്ങള് കണ്ടെത്തിയത്.

**ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല.

Story Highlights: Three members of a family, including a Customs official, were found dead in their Kochi residence.

Related Posts
വർക്കലയിൽ പ്രിൻ്റിംഗ് പ്രസ്സിൽ സാരി കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം
Printing press accident

വർക്കലയിൽ പ്രിൻ്റിംഗ് പ്രസ്സിൽ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരി സാരി മെഷീനിൽ കുരുങ്ങി മരിച്ചു. Read more

  ‘കളങ്കാവൽ’ ധീരമായ പരീക്ഷണം; മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി വി. ശിവൻകുട്ടി
മോഷണം നടത്താനെത്തിയ നാഗാലാൻഡ് സ്വദേശിയെ പിടികൂടി അതിഥി തൊഴിലാളികൾ
Kochi theft case

കൊച്ചി കടവന്ത്രയിൽ മോഷണം നടത്താനെത്തിയ നാഗാലാൻഡ് സ്വദേശിയെ അതിഥി തൊഴിലാളികൾ പിടികൂടി. കാർ Read more

കൊച്ചിയിൽ രൂക്ഷമായ വായു മലിനീകരണം; ജാഗ്രതാ നിർദ്ദേശവുമായി വിദഗ്ദ്ധർ
Air pollution Kochi

കൊച്ചിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക Read more

പൂജാരയുടെ ഭാര്യാ സഹോദരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Cheteshwar Pujara

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാരയുടെ ഭാര്യ സഹോദരൻ ജീത് പബാരിയെ Read more

കൊച്ചിയിൽ സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ സ്പാ നടത്തിപ്പുകാരി അറസ്റ്റിൽ
CPO intimidation case

കൊച്ചിയിൽ സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്പാ നടത്തിപ്പുകാരി Read more

കൊച്ചിയിൽ രണ്ട് കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി; നാല് പേർ അറസ്റ്റിൽ
drug bust Kochi

കൊച്ചിയിൽ വൻ ലഹരി വേട്ടയിൽ രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി. Read more

  രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പരാതി രാഷ്ട്രീയപ്രേരിതമെന്ന് രാഹുൽ
കൊച്ചിയിൽ കനത്ത മഴ; എംജി റോഡിൽ വെള്ളക്കെട്ട്, ഇന്ന് ഓറഞ്ച് അലർട്ട്
Kerala monsoon rainfall

കൊച്ചിയിൽ ശക്തമായ മഴയെ തുടർന്ന് എംജി റോഡിൽ അടക്കം വെള്ളക്കെട്ട് രൂപപ്പെട്ടു. തെക്കൻ, Read more

പാലക്കാട് സി.പി.ഐ.എം ഓഫീസിൽ തൂങ്ങിമരണം
Palakkad election death

പാലക്കാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സി.പി.ഐ.എം പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടലിക്കാട് Read more

കൊച്ചിയിൽ സിപിഒയെ ഭീഷണിപ്പെടുത്തി എസ്ഐ പണം തട്ടിയ കേസിൽ നടപടി; എസ്ഐക്ക് സസ്പെൻഷൻ
SI Suspended Kochi

കൊച്ചിയിൽ സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ സബ് ഇൻസ്പെക്ടർക്ക് Read more

കൊച്ചി: സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ എസ്ഐക്ക് സസ്പെൻഷൻ
SI Extortion Case

കൊച്ചിയിൽ സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പാലാരിവട്ടം സ്റ്റേഷനിലെ Read more

Leave a Comment