കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് യു.പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ കിലെ ഐ.എ.എസ്. അക്കാദമിയിൽ പുതിയ ബാച്ച് ആരംഭിക്കുന്നു. 2025-2026 വർഷത്തേക്കുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായി അക്കാദമി അറിയിച്ചു. അക്കാദമിയിലെ അഞ്ചാമത് ബാച്ചിന്റെ പഠനം ജൂൺ ആദ്യവാരം ആരംഭിക്കും. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി.
ബിരുദമാണ് കോഴ്സിന് ചേരാനുള്ള അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. പൊതുവിഭാഗ വിദ്യാർത്ഥികൾക്ക് 50,000 രൂപയാണ് ഫീസ്. ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50 ശതമാനം ഫീസ് സബ്സിഡി ലഭിക്കും. അതായത് 25,000 രൂപ മാത്രം അടച്ചാൽ മതിയാകും.
കോഴ്സിൽ ചേരാൻ താൽപര്യമുള്ള ബിരുദധാരികളായ ആശ്രിതർ ബന്ധപ്പെട്ട ക്ഷേമ ബോർഡുകളിൽ നിന്ന് ആശ്രിതത്വ സർട്ടിഫിക്കറ്റ് വാങ്ങി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി www.kile.kerala.gov.in/kileiasacademy എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. 0471- 2479966, 8075768537 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
Story Highlights: KILE IAS Academy opens registration for UPSC coaching for children of registered unorganized workers in Kerala.