ഐഎഎസ് തട്ടിപ്പ്: പൂജ ഖേദ്കറിനെതിരെ യുപിഎസ്‌സി നടപടി തുടങ്ങി

Anjana

യുപിഎസ്‌സി പൂജ ഖേദ്കറിനെതിരെ നടപടി ആരംഭിച്ചു. ഐഎഎസ് നേടാൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പൂജയുടെ ഐഎഎസ് റദ്ദാക്കുമെന്ന് യുപിഎസ്‌സി അറിയിച്ചു. പരീക്ഷയ്ക്കുള്ള അപേക്ഷയിൽ തന്നെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പൂജയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായും യുപിഎസ്‌സി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2022 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ പൂജ സർവീസിൽ പ്രവേശിക്കാനായി മെഡിക്കൽ സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും വ്യാജമായി നിർമ്മിച്ചുവെന്നാണ് ആരോപണം. കാഴ്ചപരിമിതിയുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവർ യുപിഎസ്‌സി പരീക്ഷയെഴുതിയത്. തുടർച്ചയായ വിവാദങ്ങളെത്തുടർന്ന് പൂജയുടെ പരിശീലനം അവസാനിപ്പിച്ച് മസൂറിയിലെ ഐഎഎസ് പരിശീലനകേന്ദ്രത്തിലേക്ക് മടക്കിവിളിച്ചിരുന്നു.

ഭാവിയിൽ പരീക്ഷകൾ എഴുതാൻ അനുവദിക്കില്ലെന്നും അതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും യുപിഎസ്‌സി വ്യക്തമാക്കി. പരിശീലനത്തിൽ പ്രവേശിച്ചതിന് പിന്നാലെ വിഐപി പരിഗണന ആവശ്യപ്പെട്ടതാണ് വിവാദങ്ങളിലേക്ക് വഴിതെളിച്ചത്. പൂജയുടെ ഭിന്നശേഷി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ വ്യാജമാണെന്ന ആരോപണവും ഉയർന്നിരുന്നു. പുണെ കളക്ടറോട് കാറും ഔദ്യോഗിക ബംഗ്ലാവും പൂജ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്കെതിരേ പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും താൻ വ്യാജവാർത്തയുടെ ഇരയാണെന്നുമായിരുന്നു പൂജ ഖേദ്കറിന്റെ പ്രതികരണം.

  കെ. ബി. ഗണേഷ് കുമാറിന് ആശ്വാസം; വിൽപ്പത്രത്തിലെ ഒപ്പ് ബാലകൃഷ്ണ പിള്ളയുടേതെന്ന് സ്ഥിരീകരണം
Related Posts
യുപിഎസ്‌സി എൻഡിഎ, എൻഎ പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ അവസാനിക്കുന്നു; അവസരം നഷ്ടപ്പെടുത്തരുത്
UPSC NDA NA exam registration

യുപിഎസ്‌സി നടത്തുന്ന എൻഡിഎ, എൻഎ പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ ഡിസംബർ 31-ന് അവസാനിക്കും. 406 Read more

  2026 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം: ടിവികെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ല
എൻ പ്രശാന്ത് ഐഎഎസിന് പിന്തുണയുമായി ഗായകൻ ജി വേണുഗോപാൽ; സസ്പെൻഷൻ അനുഗ്രഹമെന്ന് അഭിപ്രായം
G Venugopal supports N Prashanth IAS

ഗായകൻ ജി വേണുഗോപാൽ എൻ പ്രശാന്ത് ഐഎഎസിന് പിന്തുണ പ്രഖ്യാപിച്ചു. അധികാരവർഗ്ഗത്തെ വെല്ലുവിളിച്ചതാണ് Read more

തിരുവനന്തപുരത്ത് സിവിൽ സർവീസ് വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായി; പ്രതി ഒളിവിൽ
Civil service student rape Thiruvananthapuram

തിരുവനന്തപുരത്തെ അപ്പാർട്ട്മെന്റിൽ സിവിൽ സർവീസ് വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായി. കാമുകന്റെ സുഹൃത്തായ ദീപു Read more

സിവിൽ സർവീസ് മെയിൻ പരീക്ഷ: അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു; ഡൗൺലോഡ് ചെയ്യാം
UPSC Civil Services Main Exam Admit Card

സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 13 മുതൽ Read more

യുപിഎസ്‌സി ചെയർപേഴ്‌സൺ മനോജ് സോണി അപ്രതീക്ഷിത രാജി നൽകി

യുപിഎസ്‌സി ചെയർപേഴ്‌സൺ മനോജ് സോണി അപ്രതീക്ഷിതമായി രാജിവെച്ചു. കാലാവധി അവസാനിക്കാൻ അഞ്ച് വർഷം Read more