പ്രീ സീസൺ ആദ്യ പരിശീലന മത്സരത്തിൽ തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്

Anjana

പരിശീലന മത്സരത്തിൽ തോറ്റ് കേരളബ്ലാസ്റ്റേഴ്‌സ്
പരിശീലന മത്സരത്തിൽ തോറ്റ് കേരളബ്ലാസ്റ്റേഴ്‌സ്
photo credit: facebook.com/keralablasters

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായി പരിശീലന മത്സരത്തിൽ തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്. കേരള യുണൈറ്റഡ് എഫ്‌സിയോട്  42-ാം മിനിറ്റിൽ ബുജൈർ നേടിയ ഏക ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോൽവി.

ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഹൽ അബ്ദുൽ സമദ്, രാഹുൽ കെ.പി ജീക്‌സൺ സിങ്, വിദേശ താരങ്ങളായ എനസ് സിപോവിച്ച്, ലുന എന്നിവർ ബ്ലാസ്‌റ്റേഴ്‌സ് നിരയിലുണ്ടായിരുന്നില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആദ്യ പകുതിയിൽ ഒന്നാം നമ്പർ ഗോൾകീപ്പർ ആൽബിനോ ഗോമസ്, സഞ്ജീവ് സ്റ്റാലിൻ, സന്ദീപ്, ഹക്കു, ജസ്സൽ കാർണൈറോ, പ്യൂട്ടിയ, ഖബ്ര, സൈത്യാസെൻ, പ്രശാന്ത്, ശുഭഘോഷ്, മഹേഷ് എന്നിവരാണ് ബ്ലാസ്റ്റേഴ്സ് നിരയില്‍ ഇറങ്ങിയത്. എന്നാൽ ബ്ലാസ്റ്റേഴ്‌സിനെ ഭയക്കാതെ മികച്ച പ്രകടനമാണ് ബിനു ജോർജിന്റെ കളിക്കാർ കാഴ്ചവെച്ചത്.

രണ്ടാംപകുതിയിൽ കോച്ച് വുകോമനോവിച്ച് സന്ദീപ്, ധനചന്ദ്ര മീഠെ, ആയുഷ് അധികാരി, വിൻസി ബരറ്റോ, ശ്രീക്കുട്ടൻ, ഗിവ്‌സൺ, ബിജോയ് തുടങ്ങിയ കളിക്കാർക്കും അവസരം നൽകി. കളി അവസാനിക്കുന്നതിന്റെ മുമ്പ് ഗോൾ തിരിച്ചടിക്കാൻ ബ്ലാസ്‌റ്റേഴ്‌സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മധ്യനിരയില്‍ മികച്ച പ്ലേമേക്കറില്ലാത്തത് കളിയുടെ പരാജയത്തിന് കാണമായി.

Story highlight : Kerala united beats blasters in preseason friendly match