ഫ്രഞ്ച് ക്ലബായ പിഎസ്ജിയിൽ അരങ്ങേറ്റത്തിനായി സൂപ്പര്താരം ലിയോണൽ മെസി ഇനിയും കാത്തിരിക്കണം. ബ്രെസ്റ്റിന് എതിരായ മത്സരത്തിനുള്ള 23 അംഗ സ്ക്വാഡില് മെസിയെ ഉൾപ്പെടുത്തിയില്ല. മതിയായ പരിശീലനത്തിന് അവസരം ലഭിക്കാത്തതാവാം മെസിയെ പരിഗണിക്കാതിരിക്കാന് കാരണം എന്നാണ് സൂചന.
മെസി-നെയ്മര്-എംബാപ്പേ ത്രിമൂര്ത്തികളുടെ കൂടിച്ചേരലിനായി ഇതോടെ ആരാധകര് കാത്തിരിക്കണം.മറ്റൊരു സൂപ്പര്താരം നെയ്മറും പട്ടികയിലില്ല. അതേസമയം ഏഞ്ചല് ഡി മരിയയും മാർക്വീഞ്ഞോസും തിരിച്ചെത്തി. മെസിയെ ഉള്പ്പെടുത്താന് സാധ്യതയുണ്ടെന്ന് പരിശീലകന് മൗറീസിയോ പൊച്ചെറ്റീനോ ഇന്നലെ സൂചിപ്പിച്ചിരുന്നു.
പിഎസ്ജിയുടെ അടുത്ത മത്സരം ഈമാസം 29ന് റെയിംസിന് എതിരെയാണ്. എവേ മത്സരം ആയതിനാൽ മെസിക്ക് അരങ്ങേറ്റം നൽകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഇങ്ങനെയെങ്കിൽ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം അടുത്ത മാസം 12ന് നടക്കുന്ന മത്സരത്തിലായിരിക്കും ഒരുപക്ഷേ മെസിയുടെ അരങ്ങേറ്റം.
The full squad for #SB29PSG! 📋🔴🔵 pic.twitter.com/UULSO1rIzB
— Paris Saint-Germain (@PSG_English) August 20, 2021
ബാഴ്സലോണയില് നിന്ന് അടുത്തിടെയാണ് 34കാരനായ മെസി പാരീസ് ക്ലബിലെത്തിയത്. അതേസമയം യൂറോ കപ്പ് നേടിയ ഇറ്റാലിയന് ടീം ഗോള്കീപ്പര് ജിയാന്ലൂഗി ഡോണറുമ്മ ഇന്ന് പിഎസ്ജി കുപ്പായത്തില് അരങ്ങേറിയേക്കും.
Story highlight : Messi’s PSG debut must wait