കിളിമാനൂർ ക്ഷേത്രത്തിലെ പൊട്ടിത്തെറി: മേൽശാന്തി മരിച്ചു

നിവ ലേഖകൻ

Kerala temple gas explosion

കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ജയകുമാരൻ നമ്പൂതിരി (49) പാചകവാതകം ചോർന്ന് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി ഇലങ്കമഠത്തിൽ താമസിക്കുന്ന ജയകുമാരൻ നമ്പൂതിരിക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ മാസം മൂന്നാം തീയതിയാണ് അപകടം സംഭവിച്ചത്. നിവേദ്യം പാകം ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. തിടപ്പള്ളിയിൽ ഗ്യാസ് ഉപയോഗിച്ചായിരുന്നു പാകം ചെയ്തിരുന്നത്.

വാതക ചോർച്ച മേൽശാന്തിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഗ്യാസിന്റെ മണം വരുന്നതായി ക്ഷേത്രത്തിൽ ആ സമയം ഉണ്ടായിരുന്നവർ മേൽശാന്തിയെ അറിയിക്കുകയായിരുന്നു. നിവേദ്യം പാകം ചെയ്യാൻ വെച്ച ശേഷം മേൽശാന്തി തിടപ്പള്ളിയിൽ നിന്ന് പുറത്തേക്കിറങ്ങിയിരുന്നു.

കുറച്ച് കഴിഞ്ഞ് തിരിച്ച് കയറുന്നതിനിടെയാണ് പാചകവാതകം ചോർന്ന് പൊട്ടിത്തെറിയുണ്ടായത്. തിരികെ കയറുമ്പോൾ മേൽശാന്തിയുടെ കൈയിൽ വിളക്കുണ്ടായിരുന്നു. ഇതുമായി തിടപ്പള്ളിയിലേക്ക് കയറുന്നതിനിടെയാണ് തീപടർന്ന് പൊട്ടിത്തെറിച്ചത്.

  ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: അസ്വാഭാവികതയില്ലെന്ന് പോലീസ്

ഇന്നലെ രാത്രിയോടുകൂടിയാണ് മേൽശാന്തിയുടെ മരണം സംഭവിക്കുന്നത്.

Story Highlights: Temple priest dies after gas explosion in Thiruvananthapuram Kilimanoor temple

Related Posts
കഞ്ചാവ് പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു
Police stabbing Thiruvananthapuram

തിരുവനന്തപുരം കരമനയിൽ കഞ്ചാവ് പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു. ജയചന്ദ്രൻ എന്ന പൊലീസുകാരനാണ് കുത്തേറ്റത്. Read more

ഏറ്റുമാനൂർ ആത്മഹത്യാ കേസ്: നോബി ലൂക്കോസിന് ജാമ്യം
Ettumanoor Suicide Case

ഏറ്റുമാനൂരിൽ ഭാര്യയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് നോബി ലൂക്കോസിന് Read more

മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല
Veena Vijayan case

മാസപ്പടി കേസിൽ വീണാ വിജയൻ പ്രതിപ്പട്ടികയിൽ വന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം
Kerala CM resignation protest

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി Read more

  കത്വയിൽ ഏറ്റുമുട്ടൽ: മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.
മാസപ്പടി കേസ്: വീണാ വിജയനെതിരെ എസ്എഫ്ഐഒ കുറ്റപത്രം
CMRL Case

സിഎംആർഎൽ - എക്സാലോജിക് ഇടപാടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ Read more

ആശാ വർക്കർമാരുടെ സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച പരാജയം
ASHA workers strike

ആശാ വർക്കർമാരുടെ സമരം അമ്പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള ചർച്ചയിൽ Read more

വഖഫ് ബില്ല് കേരള ജനതയെ കബളിപ്പിക്കൽ: കെ. സുധാകരൻ
Waqf Bill

വഖഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാനാകില്ലെന്ന് വ്യക്തമായതോടെ ബിജെപി കേരള ജനതയെ കബളിപ്പിക്കുകയായിരുന്നുവെന്ന് Read more

കേരള മാതൃക രാജ്യത്തിന് മാതൃക: സിപിഐഎം പാര്ട്ടി കോണ്ഗ്രസ് ചര്ച്ചയില്
CPM Party Congress

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ വികസന മാതൃക രാജ്യത്തിന് മാതൃകയാണെന്ന് സിപിഐഎം പാർട്ടി കോൺഗ്രസിൽ Read more

  മുൻ കാമുകിയുമായുള്ള ചിത്രം ഫോണിൽ കണ്ടു; ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ച് പക വീട്ടൽ
ഐ.ബി. ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിന്റെ വാദങ്ങൾ കുടുംബം തള്ളി
IB officer suicide

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ Read more

ഐ.ബി. ഉദ്യോഗസ്ഥയുടെ മരണം: യുവാവിന്റെ മുൻകൂർ ജാമ്യ ഹർജി
IB officer death

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ കുടുംബത്തിനെതിരെ ആരോപണവുമായി യുവാവ്. Read more

Leave a Comment