ചോദ്യപേപ്പർ ചോർച്ച: സ്കൂൾ പ്യൂൺ അറസ്റ്റിൽ

question paper leak

പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ കേസിൽ നിർണായക വഴിത്തിരിവ്. മലപ്പുറത്തെ മഹ്ദീൻ പബ്ലിക് സ്കൂളിലെ പ്യൂൺ അബ്ദുൾ നാസർ ചോദ്യപേപ്പർ ചോർത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. എം എസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിന് വേണ്ടിയാണ് ചോദ്യപേപ്പർ ചോർത്തി നൽകിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പണത്തിന് വേണ്ടിയാണ് അബ്ദുൾ നാസർ ചോദ്യപേപ്പർ ചോർത്തിയതെന്നാണ് പ്രാഥമിക നിഗമനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പത്താം ക്ലാസിന്റെയും പ്ലസ് വണ്ണിന്റെയും ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പറുകളാണ് എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിലൂടെ ചോർന്നത്. മലപ്പുറത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അബ്ദുൾ നാസറിനെ ചോദ്യം ചെയ്തു വരികയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ചോദ്യപേപ്പർ ചോർത്തിയത്.

ഈ ഫോൺ അന്വേഷണ സംഘം കണ്ടെടുത്തു. എം എസ് സൊല്യൂഷൻസിലെ അധ്യാപകനായ ഫഹദിന് ചോദ്യപേപ്പർ അയച്ചു കൊടുക്കുകയും ഫഹദ് വഴി സിഇഒ ഷുഹൈബിന് എത്തിക്കുകയുമായിരുന്നു ചെയ്തതെന്നും അന്വേഷണത്തിൽ വ്യക്തമായി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എം എസ് സൊല്യൂഷൻസിലെ സിഇഒ ഷുഹൈബിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. ഷുഹൈബ് ഒളിവിൽ പോയി.

  ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം; ഹൈക്കോടതി വിശദീകരണം തേടി

മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എം എസ് സൊല്യൂഷൻസിലെ അധ്യാപകരായ ജിഷ്ണു, ഫഹദ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഷുഹൈബ് നൽകിയ ചോദ്യപേപ്പർ യൂട്യൂബിലൂടെ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് അധ്യാപകരുടെ മൊഴി.

അബ്ദുൾ നാസറിന്റെ അറസ്റ്റോടെ കേസന്വേഷണത്തിൽ നിർണായകമായ വഴിത്തിരിവുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. ചോദ്യപേപ്പർ ചോർച്ചയുടെ സൂത്രധാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Story Highlights: A peon at Mahdeen Public School in Malappuram has been identified as the source of the leaked Class 10 Christmas exam question paper.

Related Posts
കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ: ഒരു പവൻ 80,880 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ എത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില Read more

  ആഗോള അയ്യപ്പ സംഗമത്തിലെ വിവാദങ്ങളിൽ ദേവസ്വം ബോർഡിന് അതൃപ്തി
കൊല്ലം കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ വിചിത്ര നോട്ടീസ്; അനുമതി വാങ്ങി മാത്രം പ്രവേശിക്കുക
Kannanallur police station

കൊല്ലം കണ്ണനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ സേവനങ്ങൾക്കായി വരുന്നവർ അനുമതി വാങ്ങിയ ശേഷം Read more

കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kottarakara train accident

കൊല്ലം കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. നഴ്സിംഗ് പഠനത്തിന് മകളെ റെയിൽവേ Read more

ഓണക്കാലത്ത് മിൽമയ്ക്ക് റെക്കോർഡ് വില്പന; ഉത്രാട ദിനത്തിൽ വിറ്റത് 38.03 ലക്ഷം ലിറ്റർ പാല്
Milma Onam sales

ഓണക്കാലത്ത് മിൽമയുടെ പാല് വില്പനയിൽ റെക്കോർഡ് നേട്ടം. ഉത്രാട ദിനത്തിൽ മാത്രം 38.03 Read more

ഫുട്ബോൾ ലോകത്തും ഓണം; ആശംസകളുമായി ലിവർപൂളും ഫിഫയും
Onam football greetings

ലോകമെമ്പാടുമുള്ള മലയാളി ഫുട്ബോൾ ആരാധകർക്ക് ഓണാശംസകളുമായി യൂറോപ്യൻ ക്ലബ്ബുകൾ. ലിവർപൂൾ, ടോട്ടനം ഹോട്സ്പർ, Read more

നെടുമങ്ങാട് പൂക്കടയിലെ തർക്കം; തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റു, പ്രതി അറസ്റ്റിൽ
Nedumangad flower shop attack

തിരുവനന്തപുരം നെടുമങ്ങാട് പൂക്കടയിൽ തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിലായി. കടയിലെ Read more

ഓണത്തിന് റെക്കോർഡ് മദ്യവിൽപ്പന; 10 ദിവസം കൊണ്ട് വിറ്റത് 826.38 കോടിയുടെ മദ്യം
Kerala liquor sale

ഓണക്കാലത്ത് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. 10 ദിവസം കൊണ്ട് 826.38 കോടി രൂപയുടെ Read more

സമത്വത്തിൻ്റെ സന്ദേശവുമായി ഇന്ന് തിരുവോണം
Kerala Onam Festival

മലയാളികളുടെ പ്രധാന ആഘോഷമായ ഓണം ഇന്ന്. ഇത് കാർഷിക സംസ്കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണ്. Read more

കടയ്ക്കാവൂരിൽ ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ
kadakkavoor wife attack

തിരുവനന്തപുരം കടയ്ക്കാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടി പരുക്കേൽപ്പിച്ചു. കായിക്കര സ്വദേശി അനുവാണ് ഭാര്യയെ Read more

Leave a Comment