
സർക്കാർ ആശുപത്രികളിൽ കോവിഡാനന്തര ചികിത്സയ്ക്ക് 750 മുതൽ 2000 രൂപ വരെ ഈടാക്കാൻ തീരുമാനം. എപിഎൽ വിഭാഗത്തിനാണ് കിടക്കയ്ക്ക് 750 മുതൽ 2000 രൂപ വരെ ഈടാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സ്വകാര്യ ആശുപത്രിയിൽ 2,645 മുതൽ 15,180 രൂപ വരെ ഈടാക്കാനും ആരോഗ്യവകുപ്പ് അനുമതി നൽകിയിട്ടുണ്ട്. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കും നിരക്ക് ബാധകമാക്കി ഉത്തരവിറക്കി.
കേരളത്തിൽ കോവിഡാനന്തര ചികിത്സ പൂർണമായും സൗജന്യമായിരുന്നെങ്കിലും പിന്നീട് കാസ്പ് ചികിത്സ കാർഡ് ഉള്ളവർക്കും ബിപിഎൽ കാർഡുള്ളവർക്കുമായി പരിമിതപ്പെടുത്തുകയായിരുന്നു. കോവിഡാനന്തര ചികിത്സയിൽ സർക്കാർ ആശുപത്രികളിലെ നിരക്ക്:
- ജനറൽ വാർഡ്- 750/-
- എച്ച്ഡിയു-1250/-
- ഐസിയു-1500/-
- വെന്റിലേറ്റർ ഐസിയു-2000/-
കോവിഡാനന്തര ചികിത്സയിൽ സ്വകാര്യ ആശുപത്രികളിലെ നിരക്ക്:
- ജനറൽ വാർഡ്: 2645 -2910/-
- ഐസിയു: 7800-8510/-
- വെന്റിലേറ്റർ ഐസിയു: 13,800-15,180/-
Story Highlights: kerala Post covid treatment renewed fare