റഷ്യയിലെ കൂലിപ്പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. റഷ്യൻ പൗരത്വമുള്ള മലയാളിയായ സന്ദീപ് തോമസ്, സഹായി സുമേഷ് ആന്റണി, തയ്യൂർ സ്വദേശി സിബി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കൊച്ചിയിൽ നിന്നും തൃശൂരിൽ നിന്നുമായാണ് ഇവരെ വടക്കാഞ്ചേരി പോലീസ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
2024 ഏപ്രിൽ ആറിനാണ് കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രനും ബിനിൽ ബാബുവും ഉൾപ്പടെ ആറംഗ സംഘത്തെ മോസ്കോയിൽ എത്തിച്ചത്. അലുമിനിയം ഫാബ്രിക്കേഷൻ, പ്ലംബിംഗ് ജോലികൾക്ക് എന്ന വ്യാജ വാഗ്ദാനം നൽകിയാണ് ഇവരെ കബളിപ്പിച്ചത്. 1.5 മുതൽ 2.5 ലക്ഷം രൂപ വരെയാണ് ഓരോരുത്തരിൽ നിന്നും പ്രതികൾ ഈടാക്കിയത്. രണ്ട് ലക്ഷം രൂപ പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്തിരുന്നു.
കൊല്ലപ്പെട്ട ബിനിൽ ബാബുവിന്റെ ഭാര്യ ജോയ്സി ജോൺ, മോസ്കോയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജെയിൻ കുര്യന്റെ പിതാവ് കുര്യൻ എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റഷ്യയിൽ യുദ്ധത്തിനിടെ കൊല്ലപ്പെട്ട ബിനിൽ ബാബു, സന്ദീപ് ചന്ദ്രൻ എന്നിവരെ റഷ്യയിലെ കൂലിപ്പട്ടാളത്തിലേക്ക് എത്തിച്ച കേസിലെ പ്രതികളെയാണ് ശനിയാഴ്ച പുലർച്ചെ വടക്കാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്.
പരുക്കേറ്റ് മോസ്കോയിൽ ചികിത്സയിൽ കഴിയുന്ന ജെയിൻ കുര്യന്റെ ബന്ധുവാണ് കസ്റ്റഡിയിലുള്ള സിബി. റഷ്യ സുരക്ഷിതമാണെന്ന് പറഞ്ഞ് ഇവരെ വരാൻ പ്രേരിപ്പിച്ചത് സിബിയാണെന്ന് പോലീസ് പറയുന്നു. മോസ്കോയിലെത്തി ദിവസങ്ങൾക്കകം സന്ദീപ് ചന്ദ്രൻ യുദ്ധമുഖത്ത് കൊല്ലപ്പെട്ടു. മനുഷ്യക്കടത്ത് വാർത്ത പുറത്തുവന്നതോടെ റിനിൽ തോമസ്, സന്തോഷ് ഷൺമുഖം, സിബി ബാബു എന്നിവരെ നാട്ടിലെത്തിച്ചു.
ബിനിൽ ബാബുവിനും ജെയിൻ കുര്യനും നാട്ടിലെത്താൻ സാധിച്ചില്ല. ജനുവരി 13 നാണ് ബിനിൽ ബാബു കൊല്ലപ്പെട്ട വിവരം കുടുംബത്തിന് ലഭിച്ചത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. കേസിലെ മറ്റ് പ്രതികളെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights: Key suspects in human trafficking case involving Russian mercenary group apprehended in Kerala.