19 വർഷത്തിനു ശേഷം ഉമ്മയെ കാണാൻ വിസമ്മതിച്ച് സൗദി ജയിലിലെ മലയാളി

Anjana

Saudi Arabian jail inmate refuses to meet mother

കോഴിക്കോട് സ്വദേശിയായ അബ്ദുറഹീം സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്നതിനിടെ, 19 വര്‍ഷങ്ങള്‍ക്ക് ശേഷം മകനെ കാണാമെന്ന പ്രതീക്ഷയില്‍ അദ്ദേഹത്തിന്റെ ഉമ്മ ഫാത്തിമ സൗദിയിലേക്ക് എത്തി. എന്നാല്‍, അബ്ദുറഹീം ഉമ്മയെ കാണാന്‍ വിസമ്മതിച്ചു. “നിങ്ങള്‍ കൂടെ കള്ളന്‍മാരുമായാണ് വന്നത്, അതുകൊണ്ട് താന്‍ അങ്ങോട്ട് വരില്ല” എന്നാണ് അബ്ദുറഹീം പറഞ്ഞതെന്ന് ഉമ്മ പറയുന്നു. നാട്ടിലേക്ക് വന്ന ശേഷം കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസീര്‍ ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് റിയാദ് ജയിലില്‍ ഉമ്മ അബ്ദുറഹീമിനെ കാണാന്‍ എത്തിയത്. ഉമ്മയും അബ്ദുറഹീമിന്റെ സഹോദരനും അമ്മാവനും ഉള്‍പ്പെടുന്ന സംഘമാണ് ജയിലിലേക്ക് എത്തിയത്. ജയില്‍ മേധാവിയുടെ ഓഫീസില്‍ ഇവരെ സ്വീകരിച്ചു. എന്നാല്‍ കാണാന്‍ തയ്യാറാകാതെ അബ്ദുറഹീം തിരിച്ചയച്ചു. പിന്നില്‍ തല്‍പ്പര കക്ഷികളെന്ന് കുടുംബം ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2006 നവംബറില്‍ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു.

Story Highlights: Saudi Arabian jail inmate Abdu Rahim refuses to meet mother after 19 years

Leave a Comment