സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് പൊലീസിന്റെ പിടിയിലായി. കൊല്ലം ആയിരംതെങ്ങ് കന്നേൽപുതുവൽ വീട്ടിൽ കുഞ്ഞുമോൻ മകൻ അപ്പു (30) ആണ് അറസ്റ്റിലായത്. യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ബന്ധുവീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
തുടർന്ന് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിന് ഇരയാക്കി. പീഡിപ്പിച്ചതിനും നഗ്നദൃശ്യങ്ങൾ പകർത്തി മറ്റുള്ളവർക്ക് അയച്ചുകൊടുത്ത് പ്രചരിപ്പിച്ചതിനും ഓച്ചിറ പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ സുജാതൻപിള്ളയുടെ നേതൃത്വത്തിൽ എസ്ഐ നിയാസ്, എസ്സിപിഒ അനു, സിപിഓമാരായ കനീഷ്, പ്രേംസൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വശീകരിച്ച് ബന്ധുവീട്ടിൽ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഈ സംഭവം സമൂഹത്തിൽ വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്.
Read Also: