കൊവിഡ് മാനദണ്ഡം ലംഘിക്കപ്പെട്ടു; രവി പിള്ളയുടെ മകന്റെ വിവാഹച്ചടങ്ങിനെ വിമർശിച്ച് ഹൈക്കോടതി.

Anjana

രവി പിള്ളയുടെ മകന്റെ വിവാഹച്ചടങ്ങ്
വിശ്വാസികളിൽ ഭരണഘടനാ പദവി ഉള്ളവർ എന്നോ കൂലി പണിക്കാർ എന്നോ ഇല്ല. ഇക്കാര്യത്തിൽ എന്തെങ്കിലും വിവേചനം ഉണ്ടായോ എന്ന് പരിശോധിക്കും.

കൊച്ചി: വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം നടത്തിയതിൽ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ 12 പേർ മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ പാടുള്ളൂ എന്ന നിർദ്ദേശം ലംഘിച്ചു. വിവാഹത്തിൽ നിരവധി പേർ പങ്കെടുത്തുവെന്നും വിവാഹത്തിന്‍റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. 

 ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ സ്വമേധയ എടുത്ത കേസ് പരിഗണിക്കവേ കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. വിവാഹം നടത്തുന്നതിന് വേണ്ടി, ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ ഓഡിറ്റോറിയമാക്കി മാറ്റിയെന്നും കോടതി വിമർശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എല്ലാ വിശ്വാസികൾക്കും ഗുരുവായൂരിൽ ഒരേ പോലെ കല്യാണം നടത്താൻ അവകാശം ഉണ്ടെന്ന് കോടതി പറഞ്ഞു. വിശ്വാസികളിൽ ഭരണഘടനാ പദവി ഉള്ളവർ എന്നോ കൂലി പണിക്കാർ എന്നോ ഇല്ല. ഇക്കാര്യത്തിൽ എന്തെങ്കിലും വിവേചനം ഉണ്ടായോ എന്ന് പരിശോധിക്കും.

 കോടതി കല്യാണ വീഡിയോ  പരിശോധിക്കുകയും കല്യാണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റഡിയിൽ സൂക്ഷിക്കാനും നിർദ്ദേശം നൽകി. കേസിൽ തൃശൂർ എസ്പി, രവി പിള്ള, സെക്ടറൽ മജിസ്‌ട്രേറ്റ് എന്നിവരെ കോടതി കക്ഷി ചേർത്തു.

സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ  കെ ബാബുവും, അനിൽ കെ നരേന്ദ്രനും അടങ്ങുന്ന  ബെഞ്ച് സ്വമേധയാ കേസെടുത്തത്. കേസ് ഒക്ടോബർ 5ന് വീണ്ടും പരിഗണിക്കും. 
സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം

Story highlight : kerala highcourt criticizes Ravi Pillai son’s marriage.