ആന എഴുന്നള്ളിപ്പിൽ കർശന നിയന്ത്രണങ്ങൾ; മതപരമായ ചടങ്ങുകൾക്ക് മാത്രം അനുമതി

നിവ ലേഖകൻ

Updated on:

elephant processions Kerala

മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്ന് ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചു. സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ ആനകളെ ഉപയോഗിക്കരുതെന്നതുൾപ്പടെ ആന എഴുന്നള്ളിപ്പിൽ കർശന നിയന്ത്രണങ്ങൾക്കാണ് ശുപാർശ ചെയ്തിരിക്കുന്നത്. രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 24 മണിക്കൂർ നിർബന്ധിത വിശ്രമം വേണമെന്നും ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തിൽ കൊണ്ടുപോകരുതെന്നും റിപ്പോർട്ടിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എഴുന്നുള്ളിപ്പുകൾക്ക് നിർത്തുമ്പോൾ ആനകൾ തമ്മിൽ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണമെന്നും ജനങ്ങളെ ആനകൾക്ക് സമീപത്ത് നിന്നും 10 മീറ്റർ എങ്കിലും അകലത്തിൽ നിർത്തണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. തലപ്പൊക്ക മത്സരം, വണങ്ങൽ, പുഷ്പവൃഷ്ടി എന്നിവ പാടില്ലെന്നും 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ തവണ ഇതുമായി ബന്ധപ്പെട്ട് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അമിക്കസ് ക്യൂറിയുടെ ശുപാർശകൾ പരിശോധിക്കട്ടെയെന്നു വ്യക്തമാക്കിയ ഹൈക്കോടതി എഴുന്നള്ളിപ്പ് സംബന്ധിച്ചു അന്തിമ മാർഗ്ഗ രേഖ ചൊവ്വാഴ്ച്ച പുറത്തിറക്കാമെന്ന് വ്യക്തമാക്കി.

  മുനമ്പം കമ്മീഷൻ: സർക്കാർ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

വിഷയം വൈകാരികമായതു കൊണ്ട് തന്നെ വിവിധ ദേവസ്വങ്ങൾ, ആനയുടമകൾ എന്നിവരുടെ അഭിപ്രായം കൂടി കേൾക്കണമെന്ന് സർക്കാരും നിലപാടെടുത്തു. ആനകളെ നന്നായിട്ട് പരിചരിക്കുമെങ്കിൽ മാത്രമേ അവയെ സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ അനുവദിക്കൂവെന്നും കോടതി വാക്കാൽ വ്യക്തമാക്കി.

Story Highlights: Amicus Curiae report recommends strict regulations for elephant processions in Kerala, limiting their use to religious ceremonies only.

Related Posts
കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണം: ഹൈക്കോടതി ഉത്തരവ്
KM Abraham CBI probe

കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന Read more

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാൻ ഹൈക്കോടതി അനുമതി
Elston Estate land acquisition

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാൻ ഹൈക്കോടതി അനുമതി നൽകി. 17 Read more

  വാളയാർ കേസ്: മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പോലീസ് അന്വേഷണത്തിൽ ഹൈക്കോടതിയുടെ വിമർശനം
Karuvannur Bank Fraud

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പോലീസ് അന്വേഷണത്തിന്റെ വേഗതയിൽ അതൃപ്തി രേഖപ്പെടുത്തി Read more

ശ്രീനാഥ് ഭാസിയുടെ മുൻകൂർ ജാമ്യാപേക്ഷ: എക്സൈസിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി
Sreenath Bhasi bail plea

ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി Read more

നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
actress assault case

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി Read more

മുനമ്പം കമ്മീഷന് പ്രവർത്തനം തുടരാം: ഹൈക്കോടതി
Munambam Judicial Commission

മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ Read more

തൃശൂർ പൂരം: ക്രമസമാധാനം ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം
Thrissur Pooram

തൃശൂർ പൂരത്തിന് ക്രമസമാധാനം ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവിയും ജില്ലാ കളക്ടറും നടപടി Read more

  എമ്പുരാൻ പ്രദർശനത്തിന് ഹൈക്കോടതിയുടെ അനുമതി
മുനമ്പം കമ്മീഷൻ: സർക്കാർ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ
Munambam Judicial Commission

മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി Read more

കടയ്ക്കൽ ക്ഷേത്രോത്സവത്തിലെ വിപ്ലവഗാനങ്ങൾ: ഹൈക്കോടതി രൂക്ഷ വിമർശനം
Kadakkal Temple Songs

കടയ്ക്കൽ ക്ഷേത്രോത്സവത്തിൽ വിപ്ലവഗാനങ്ങൾ ആലപിച്ചതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. ക്ഷേത്ര ഉപദേശക സമിതി Read more

വാളയാർ കേസ്: മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
Walayar Case

വാളയാർ കേസിൽ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച Read more

Leave a Comment