Headlines

Kerala News

ജനപ്രതിനിധികൾ പ്രതിയായ 36 കേസുകൾ കേരളം പിൻവലിച്ചു.

ജനപ്രതിനിധികൾ പ്രതിയായകേസുകൾ കേരളം പിൻവലിച്ചു

ഹൈക്കോടതിയുടെ അനുമതിയില്ലാതെ ജനപ്രതിനിധികൾ പ്രതികളായ 36 ക്രിമിനൽ കേസുകൾ കേരളം പിൻവലിച്ചു. കേരള ഹൈക്കോടതി രജിസ്ട്രാർ ജനറൽ സോഫി തോമസാണ് സുപ്രീം കോടതിയെ ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിചാരണ പുരോഗമിക്കുന്ന 381 കേസുകളിൽ 36 ക്രിമിനൽ കേസുകളാണ് പിൻവലിച്ചതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന സുപ്രീംകോടതി ഉത്തരവിൽ ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാരും മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെട്ട ക്രിമിനൽ കേസുകൾ റദ്ദാക്കരുതെന്ന് വ്യക്തമാക്കിയിരുന്നു.

എറണാകുളം സ്പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ മാത്രം 170 കേസുകളുടെ വിചാരണ പൂർത്തിയാക്കാനുണ്ട്. വിചാരണ നടത്താനായി ജഡ്ജിമാരുടെ മുറിയിൽ പ്രത്യേകം വിഡിയോ കോൺഫറൻസ് സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയെന്നും രജിസ്ട്രാർ ജനറൽ അറിയിച്ചു. കോടതികളുടെ പരിഗണനയിലുള്ള 381 കേസുകളുടെ വിചാരണ വേഗത്തിലാക്കാനും നിർദേശിച്ചു.

Story Highlights: Kerala Govt. Withdrew cases against MP’s and MLA’s

More Headlines

മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ

Related posts