സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ ഡി-ഹണ്ടിൽ 137 പേർ അറസ്റ്റിൽ. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2135 പേരെയാണ് ഏപ്രിൽ 13ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. എം.ഡി.എം.എ (0.011 കി.ഗ്രാം), കഞ്ചാവ് (23.544 കി.ഗ്രാം), കഞ്ചാവ് ബീഡി (107 എണ്ണം) എന്നിവ പോലീസ് പിടിച്ചെടുത്തു. 131 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് നടപടി സ്വീകരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നാർക്കോട്ടിക് കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. 9497927797 എന്ന നമ്പറിൽ ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായിരിക്കും. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുകയാണ് ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ലക്ഷ്യം.
മയക്കുമരുന്നിനെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ ആന്റി നാർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും പ്രവർത്തിക്കുന്നുണ്ട്. ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇവയുടെ പ്രവർത്തനം. റേഞ്ച് അടിസ്ഥാനത്തിലും ആന്റി നാർക്കോട്ടിക്സ് ഇന്റലിജൻസ് സെൽ പ്രവർത്തിക്കുന്നു. 2025 ഏപ്രിൽ 13നാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡി-ഹണ്ട് നടത്തിയത്.
Story Highlights: 137 people were arrested in a statewide drug raid in Kerala, India, on April 13, 2025, as part of Operation D-Hunt.