കേരളത്തിൽ സൈബർ കുറ്റകൃത്യങ്ങൾ 148% വർധിച്ചു; സ്ത്രീകളും വിദഗ്ധരും ഇരകൾ

നിവ ലേഖകൻ

Updated on:

Kerala cyber crime increase

കേരളത്തിൽ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 148 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022-ൽ 9,619 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2023-ൽ അത് 23,748 ആയി ഉയർന്നു. ഈ വർഷം പകുതിയോടെ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം 31,019 ആയി വർധിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓൺലൈൻ തട്ടിപ്പുകളിലൂടെ മാത്രം 635 കോടി രൂപയാണ് ഈ വർഷം സംസ്ഥാനത്ത് നഷ്ടമായത്. ഇതിൽ 88 കോടി രൂപ മാത്രമാണ് തിരിച്ചുപിടിക്കാൻ സാധിച്ചത്. സൈബർ തട്ടിപ്പുകാർ പ്രധാനമായും സ്ത്രീകളെയാണ് ലക്ഷ്യമിടുന്നത്.

ഐടി വിദഗ്ധരും ഡോക്ടർമാരും അടക്കമുള്ള അഭ്യസ്തവിദ്യരായവർ പോലും ഇരകളാകുന്നുണ്ട്. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ളവരാണ് ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയാകുന്നത്. 30-40 വയസിനിടയ്ക്ക് പ്രായമുള്ള 981 പേരും 20-30 വയസ്സ് പ്രായമുള്ള 637 പേരും 60 വയസ്സിനുമേൽ പ്രായമുള്ള 426 പേരും തട്ടിപ്പിനിരയായി. ഡിജിറ്റൽ അറസ്റ്റെന്ന വ്യാജേനെ 211 തട്ടിപ്പുകളും 1002 സൈബർ തൊഴിൽ തട്ടിപ്പുകളും കേരളത്തിലുണ്ടായി.

— /wp:paragraph –> വർധിച്ചുവരുന്ന തട്ടിപ്പുകൾ തടയാനുള്ള ശ്രമങ്ങൾ സർക്കാർ ഊർജിതമാക്കിയിട്ടുണ്ട്. സൈബർ തട്ടിപ്പിന് ഉപയോഗിച്ച 12,658 മൊബൈൽ സിം കാർഡുകൾ ഡീ ആക്ടിവേറ്റ് ചെയ്തു. 32,807 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. 18,200 വെബ്സൈറ്റുകളും 537 ഓൺലൈൻ വായ്പ ആപ്പുകളും 9067 സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് നിഷ്ക്രിയമാക്കി.

കൊച്ചി സൈബർ ഡോമിൽ ഒരു ക്രിപ്റ്റോ കറൻസി അന്വേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള തട്ടിപ്പുകൾ തടയാൻ 355 ഓഫീസർമാരുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനും സർക്കാർ രൂപം നൽകിയിട്ടുണ്ട്. Story Highlights: Kerala sees 148% increase in cyber crimes, with women and educated professionals as primary targets

Related Posts
രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷയിൽ വാദം തുടങ്ങി; ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
Rahul Easwar Bail Plea

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വർ Read more

സ്വർണവിലയിൽ ഇടിവ്; പവന് 400 രൂപ കുറഞ്ഞു
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 95,440 രൂപയായി. Read more

കൊച്ചിയിൽ രൂക്ഷമായ വായു മലിനീകരണം; ജാഗ്രതാ നിർദ്ദേശവുമായി വിദഗ്ദ്ധർ
Air pollution Kochi

കൊച്ചിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക Read more

ശബരിമലയിൽ തീർഥാടകത്തിരക്ക്; സുരക്ഷ ശക്തമാക്കി
Sabarimala Pilgrimage

ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പ്രതിദിനം 80,000-ൽ Read more

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് വിതരണം നിലച്ചു; കാരണം ഇതാണ്
International Driving Permit

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (ഐഡിപി) നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലൈസൻസ് രേഖകൾ Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; മറ്റ് വഴികൾ തേടാൻ നിർദ്ദേശം
Thamarassery Churam traffic

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറ്, ഏഴ്, എട്ട് വളവുകൾ വീതി Read more

കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ ഹാക്ക് ചെയ്ത് പരസ്യമാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ
private photos hacked

മുംബൈയിൽ മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ ഹാക്ക് ചെയ്ത് പരസ്യമാക്കിയ 33 കാരൻ Read more

KSFDC തീയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; അന്വേഷണം ആരംഭിച്ചു
CCTV footage leaked

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള തീയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ Read more

കോട്ടയത്ത് പിഞ്ചുകുഞ്ഞിന്റെ ചാരിറ്റി വീഡിയോയിൽ വ്യാജ ക്യുആർ കോഡ്; തട്ടിപ്പ് വ്യാപകം
charity video scam

കോട്ടയത്ത് പിഞ്ചുകുഞ്ഞിനെ സഹായിക്കാനുള്ള വീഡിയോയിൽ വ്യാജ അക്കൗണ്ടും ക്യു ആർ കോഡും ചേർത്ത് Read more

വെഞ്ഞാറമൂട്ടിൽ വയോധികയെ ആക്രമിച്ച് വഴിയിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Venjaramoodu attack case

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വയോധികയെ ക്രൂരമായി ആക്രമിച്ച് പെരുവഴിയിൽ ഉപേക്ഷിച്ചു. പരുക്കേറ്റ വയോധികയെ ആശുപത്രിയിൽ Read more

Leave a Comment