ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്റെ നിര്യാണത്തില് കേളി രക്ഷാധികാരി സമിതി റിയാദില് അനുശോചന യോഗം സംഘടിപ്പിച്ചു. ബത്തഹയില് നടന്ന പരിപാടിയില് രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കമ്മറ്റി അംഗം സെബിന് ഇഖ്ബാല് അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
അധ്യക്ഷന് കെപിഎം സാദിഖ് തന്റെ പ്രസംഗത്തില് പുഷ്പന്റെ ജീവിതത്തെക്കുറിച്ച് പരാമര്ശിച്ചു. അനീതിക്കെതിരെ ശബ്ദിച്ചതിന് 24-ാം വയസ്സില് ഭരണകൂടം തല്ലി കെടുത്തിയ ധീര വിപ്ലവകാരിയുടെ 30 വര്ഷത്തെ ത്യാഗോജ്വല ജീവിതവും, കൊടിയ വേദനയിലും പുഞ്ചിരിയോടെ മാത്രം സഹപ്രവര്ത്തകര്ക്ക് ആവേശം പകര്ന്നു നല്കിയ സഹനശക്തിയും പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ കൂറും പുതുതലമുറക്ക് എന്നും പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.
രക്ഷാധികാരി കമ്മറ്റി അംഗങ്ങള്, ഏരിയാ രക്ഷാധികാരി സെക്രട്ടറിമാര്, സെക്രട്ടറിയേറ്റ് അംഗങ്ങള്, കേന്ദ്ര കമ്മറ്റി അംഗങ്ങള്, സബ്കമ്മറ്റി കണ്വീനര്മാര് തുടങ്ങി നിരവധി പ്രമുഖര് യോഗത്തില് പങ്കെടുത്തു. സീബാ കൂവോട്, സുരേഷ് കണ്ണപുരം, ഗീവര്ഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രന് കൂട്ടായ്, ചന്ദ്രന് തെരുവത്ത്, ജോസഫ് ഷാജി, ഫിറോസ് തയ്യില്, ഷമീര് കുന്നുമ്മല് തുടങ്ങിയവര് അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
Story Highlights: Keli Raksadhikari Samiti organized condolence meeting in Riyadh for Pushpan, a living martyr