ജയസൂര്യയുടെ ‘കത്തനാർ’; ഇന്ത്യൻ സിനിമയിലെ ആദ്യ വിർച്വൽ പ്രൊഡക്ഷൻ.

Anjana

kathanar movie virtual production
kathanar movie virtual production

ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടുവരുന്ന വിർച്വൽ പ്രൊഡക്ഷൻ ഇനി ഇന്ത്യയിലും.


 ജയസൂര്യ നായകനായി എത്തുന്ന ‘കത്തനാർ’ എന്ന സിനിമയാണ് വിർച്വൽ പ്രൊഡക്ഷന്റെ സഹായത്തോടെ നിർമ്മിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജംഗിൾ ബുക്ക്, ലയൺ കിംഗ് എന്നീ പ്രശസ്ത സിനിമകളിൽ ഉപയോഗിച്ച അതേ വിർച്വൽ പ്രൊഡക്ഷൻ സംവിധാനമാണ് കത്തനാരിലും ഉപയോഗിക്കുന്നത്.

ചിത്രത്തിന്റെ വിശേഷങ്ങൾ ജയസൂര്യയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.ഇത്തരത്തിലുള്ള ലോകോത്തര സാങ്കേതിക സംവിധാനം കത്തനാരിലൂടെ മലയാള സിനിമയിലേക്കും ഇന്ത്യയിലേക്കും എത്തിക്കാനായതിൽ അഭിമാനമുണ്ടെന്ന് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.


അടുത്തിടെ ഏറെ പ്രേക്ഷകശ്രദ്ധ നേടി വിജയം കൊയ്ത ഹോം എന്ന സിനിമയുടെ സംവിധായകൻ റോജിൻ തോമസാണ് ‘കത്തനാർ’ സംവിധാനം ചെയ്യുന്നത്.

ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രം ഏഴ് ഭാഷകളിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് രാഹുൽ സുബ്രഹ്മണ്യനാണ്.

ഒരു വർഷത്തിനുള്ളിൽ പ്രീപ്രൊഡക്ഷനും ഫോട്ടോഗ്രഫിയും പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights: Kathanar-First Virtual Production movie in India