കാസർഗോഡ്◾: ബേഡകത്ത് കടയ്ക്കുള്ളിൽ വെച്ച് തീ കൊളുത്തി കൊല്ലപ്പെട്ട രമിതയുടെ മൃതദേഹം സംസ്കരിച്ചു. ഏപ്രിൽ 8നാണ് തമിഴ്നാട് സ്വദേശിയായ രാമാമൃതം രമിതയെ കടയ്ക്കുള്ളിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. മംഗലാപുരത്തെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം മുന്നാടുള്ള ഭർത്താവിന്റെ വീട്ടിലെത്തിച്ചു.
പള്ളത്തിങ്കാൽ ചീച്ചക്കയിലെ വീട്ടുവളപ്പിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംസ്കാരം. മുന്നാട് പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. ഉദുമ എംഎൽഎ സി.എച്ച്. കുഞ്ഞമ്പു, സിപിഐ എം ഏരിയ സെക്രട്ടറി സി. രാമചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വി. കുഞ്ഞിരാമൻ, സി. ബാലൻ, ഓമന രാമചന്ദ്രൻ, ഇ. പദ്മാവതി, ഷാലു മാത്യു തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
തൊട്ടടുത്ത് ഫർണിച്ചർ കട നടത്തിയിരുന്ന രാമാമൃതം മദ്യപിച്ച് ശല്യം ചെയ്തിരുന്നതായി പറയപ്പെടുന്നു. ഈ സംഭവത്തിൽ രാമാമൃതത്തെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. രമിത ബേഡകം പോലീസിൽ പരാതി നൽകിയിരുന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
Story Highlights: Ramitha, who was set on fire inside a shop in Bedakam, Kasaragod, was cremated on Tuesday night.